സ്‌കൂളില്‍ പോകാന്‍ മടിപിടിച്ച് അമ്മയ്ക്കും അച്ഛനും മുന്‍പില്‍ കാരണങ്ങള്‍ ഓരോന്ന് നിരത്തിയാണ് നമ്മളില്‍ ഭൂരിഭാഗം പേരുടെയും കുട്ടിക്കാലം കടന്നു പോയിട്ടുള്ളത്. അത്തരത്തില്‍ സ്‌കൂളില്‍ പോകാന്‍ മടിച്ച് കരഞ്ഞ് കാര്യ സാധ്യത്തിന് കാരണങ്ങള്‍ നിരത്തു ഒരു കൊച്ചു മിടുക്കിയാണ് സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായിരിക്കുന്നത്.
എനിക്ക് സ്‌കൂളില്‍ പോകണ്ട, അഞ്ച് തവണ പറഞ്ഞതല്ലെ എന്നൊക്കെ കുട്ടി പറയുന്ന വീഡിയോ കാഴ്ചക്കാരില്‍ ചിരിപടര്‍ത്തും. എന്തെ സ്‌കൂളില്‍ പോകാന്‍ മടിയെന്ന് ചോദിക്കുമ്പോള്‍ കെഞ്ചിക്കൊണ്ട് അവള്‍ പറയുന്നുണ്ട് അവിടെ പഠിപ്പിക്കലൊക്കെയാണെ്. വളരെപ്പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം…