പാചകം ചെയ്യുന്നത് ഒരു കലയാണ് എന്ന് പറയാറില്ലേ.. എന്നാല്‍ ഒരു കലാകാരന് പാചകക്കാരനായാലോ.. എന്നാല്‍ ഷെഫുമാരൊക്കെ കൂടുതലും ഭക്ഷണത്തില്‍ ഡെക്കറേഷന് ചെയ്യുന്നവരാണ്. ഇവിടെ ഇതാ ഒരു ഷെഫ് കലാകാരന്റെ വെറൈറ്റി വെള്ളയപ്പം ചുടുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
വളരെ എളുപ്പത്തില്‍ വെള്ളയപ്പത്തിന്റെ മാവ് കൊണ്ട് പ്രാവിന്റെയും പൂമ്പാറ്റയുടെയും പൂക്കളുടേയുമൊക്കെ രൂപങ്ങള്‍ ഒരുക്കുന്നു. കുട്ടികളെ ആകര്‍ഷിക്കാനാണ് ഈ ചെപ്പടിവിദ്യ. പതിനായിരത്തിലധികം ലൈക്കുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. 5500 ല്‍ അധികം ഷെയറുകളും ലഭിച്ചു.
Discussion about this post