കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേട്ട വാക്കായിരുന്നു മീടൂ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിനാണ് മീടു. എന്നാല്‍ മീടൂവിനെ പിന്തുണച്ച് ഇന്റര്‍നെറ്റ് ലോകത്ത് വൈറലായ ജില്ലെറ്റിന്റെ പരസ്യം വിവാദമായിരിക്കുകയാണ്.
ജില്ലെറ്റിന്റെ പ്രശസ്ത ടാഗ് ലൈനായ ദി ബെസ്റ്റ് എ മാന്‍ കാന്‍ ഗെറ്റ് എന്നത് മാറ്റി ദി ബെസ്റ്റ് മെന്‍ കാന്‍ ബി എന്ന് മാറ്റിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്.നിരവധി പേര്‍ പരസ്യത്തെ പ്രശംസിക്കുമ്പോഴും യൂട്യൂബില്‍ പരസ്യം കണ്ട രണ്ട് മില്യണ്‍ പ്രേക്ഷകരില്‍ ഭൂരിപക്ഷവും പരസ്യത്തിനെതിരായാണ് നിലപാട് രേഖപ്പെടുത്തിയത്.
പരസ്യം യൂട്യൂബില്‍ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് വിഷയം ചര്‍ച്ചയായത്. വീഡിയോ പരസ്യത്തിന് ഇതിനകം 73000 ലൈക്കുകളും 326000 ഡിസ്ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
@Gillette has made it clear they do not want the business of masculine men.
I will grant their wish.
I have used #Gillette razors since they sent me a free sample on my 18th birthday, and will no longer buy any of their products.
— Rule The Wasteland (@MongoAggression) January 14, 2019
I’ve been shaving since I was 12, since the beginning I used Gillette because that’s what my father used, now I will never use it again, and neither will my father, collectively been your customers for 50+ years never again #BoycottGillette #Gillette
— Ary (@ary31574363) January 15, 2019
പുരുഷന്റെ ലൈംഗിക പീഡനങ്ങളെയും ലൈംഗിക പെരുമാറ്റങ്ങളെയും കൃതൃമായി വിമര്‍ശിക്കുന്ന പരസ്യത്തില്‍ ഇനി കടന്നു വരുന്ന ആണ്‍കുട്ടികള്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പരസ്യം അവസാനിപ്പിക്കുന്നത്.
പരസ്യം ‘ഫെമിനിസ്റ്റ് പ്രൊപഗണ്ട’യാണ് എന്നാണ് ചിലരുടെ വിമര്‍ശനം. പരസ്യത്തിനെതിരായ രോഷം യൂട്യൂബില്‍ നിന്നും ട്വിറ്ററിലേക്കും ഇതിനോടകം കടന്നിട്ടുണ്ട്. കാംമ്പ്യന്‍ രൂപത്തിലാണ് പരസ്യത്തിനെതിരെ ഓണ്‍ലൈന്‍ ലോകത്ത് പ്രതിഷേധം അലയടിക്കുന്നത്.
അതേസമയം പരസ്യം പിന്‍വലിച്ച് ജില്ലെറ്റ് മാപ്പ് പറയണമെന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളുടെയും ആവശ്യം. പുരുഷന്‍മാര്‍ തീര്‍ച്ചയായും ഉത്തരവാദിത്വം കാണിക്കണം എന്നതാണ് വിഷയത്തിലെ കമ്പനിയുടെ നിലപാട്.
Discussion about this post