ഒരു അഭിമുഖത്തില്‍ തന്റെ ഹിമാലയ ജീവിതകാലത്തെക്കുറിച്ചും സത്യാന്വേഷിയായി അലഞ്ഞതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു. ഇത് ട്രോളന്‍മാര്‍ക്ക് ചാകര സമ്മാനിച്ചിരിക്കുകയാണ്.
‘ഹിമാലയത്തില്‍ പലയിടത്തും അലഞ്ഞു. എന്റെ തലക്കു മുകളില്‍ മേല്‍ക്കൂരയുമില്ലായിരുന്നു. പക്ഷേ സ്വന്തം വീട് എന്തെന്ന് അനുഭവിച്ചത് അന്നായിരുന്നു. ബ്രഹ്മമുഹൂര്‍ത്തത്തില്‍ പുലര്‍ച്ചെ മൂന്നിനും 3.45നും ഇടക്ക് എഴുന്നേറ്റു. കൊടും തണുപ്പില്‍ കുളിച്ചു. പക്ഷേ അപ്പോഴും ഊഷ്മളത അനുഭവിച്ചു. സന്ന്യാസിമാര്‍ക്കൊപ്പമുള്ള ജീവിതമാണ് ലോകതാളത്തെക്കുറിച്ചുള്ള അറിവു നല്‍കിയത്.’ഈ പ്രസ്താവനയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഹിമാലയന്‍ ദിനങ്ങളെപ്പറ്റിയുള്ള ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ട്രോളുകള്‍ കാണാം…