കൊടും തണുപ്പ്‌; ആട്ടിൻ കുട്ടിയെ മടിയിലിരുത്തി ചൂട് പകർന്ന് കുരുന്ന്, വൈറലായി ഒരു കുട്ടി കരുതൽ

freezing weather | Bignewslive

വളർത്തുമൃഗങ്ങളെ ഓമനിച്ചും ലാളിച്ചും വളർത്തുന്നവരെ നാം കണ്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം കുട്ടികളായുള്ള ബന്ധമാണ്. വീട്ടിലെ മൃഗങ്ങളോട് കുട്ടികൾക്കുള്ള അടുപ്പം എപ്പോഴും കൗതുകം നിറഞ്ഞതാണ്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

ഒരു ബാലനും ആട്ടിൻ കുട്ടിയുമാണ് വീഡിയോയിലെ താരം. തണുത്തുറഞ്ഞ കാലാവസ്ഥയിൽ തന്റെ ആട്ടിൻ ആശ്വസിപ്പിക്കുന്ന ബാലനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കൊടും തണുപ്പിൽ തീ കായുകയാണ് ഈ ബാലനും ആട്ടിൽ കുട്ടിയും. കുട്ടിയുടെ മടിയിലാണ് ആട്ടിൻ കുട്ടിയുടെ കിടപ്പ്. ബാലൻ തന്റെ കുഞ്ഞ് കൈകൾ കൊണ്ട് കനലിൽ നിന്ന് ചൂട് പകർന്ന് തന്റെ കൂട്ടുകാരന്റെ തണുപ്പക്കറ്റുകയാണ്.

ആട്ടിൻ കുട്ടിയാകട്ടെ ആ ചൂട് ആസ്വദിച്ചങ്ങനെ കിടക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, എവിടെ നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമല്ല. വീഡിയോ സൈബറിടത്ത് തരംഗമാണ് ഇപ്പോൾ.

Exit mobile version