ഇത്രയും ആവേശത്തോടെ ഈ പാട്ടുപാടാന്‍ ഗായകര്‍ക്ക് പോലും കഴിയില്ല… വരികള്‍ കേട്ടാല്‍ ചിരി വരും എന്നാല്‍ ഈണം ഒന്നു ശ്രദ്ധിക്കൂ, എത്ര മനോഹരം. ശ്യാമമേഖമേ നീ.. എന്നു തുടങ്ങുന്ന ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി ഈ കൊച്ചു മിടുക്കി.
വരികളൊന്നും അറിയില്ലെങ്കിലും ഈണം തെറ്റാതെ പാടാനുള്ള ശ്രമത്തിലാണ് പുള്ളിക്കാരി. അതില്‍ അവള് നൂറ് ശതമാനം വിജയിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. നാദ തരംഗിണി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോയ്ക്കും താഴെ അഭിനന്ദങ്ങളുമായി ഒട്ടേറെ പേരാണ് എത്തിയിത്. വിഡിയോ കാണാം.
Discussion about this post