ന്യൂഡല്‍ഹി: ഡോക്‌ലാം സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം കുറച്ച് വഷളായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ബന്ധം കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്.
പീപ്പിള്‍സ് ഡെയിലി ചൈന ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.ഇന്ത്യന്‍ സെനികന് തായ്ചിയുടെ അടവുകള്‍ പറഞ്ഞു കൊടുക്കുന്ന ചൈനീസ് സൈനികന്‍.
ഈ വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വ്യായാമത്തോടൊപ്പം മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്ന ചൈനീസ് ആയോധന കലയാണ് തായ് ചി.
#AmazingChina: Follow a Chinese soldier as he teaches 24-form Tai Chi to an Indian army. pic.twitter.com/1sjnzoRZej
— People's Daily, China (@PDChina) December 28, 2018