കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കെ ഇത് വെറും ജലദോഷപ്പനി എന്ന് പ്രസ്താവിച്ച കങ്കണ റണൗട്ടിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കി.കോവിഡ് ബാധിച്ചുവെന്നറിയിച്ച് പങ്ക് വെച്ച കുറിപ്പിലായിരുന്നു വിവാദ പരാമര്‍ശം.കോവിഡ് വെറും ജലദോഷപ്പനിയാണെന്നും അനാവശ്യ മാധ്യമ ശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുകയാണെന്നുമാണ് കങ്കണ പറഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കുറച്ച് ദിവസങ്ങളായി ഞാന്‍ വല്ലാതെ ക്ഷീണിതയായിരുന്നു. എന്റെ കണ്ണുകള്‍ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകേണ്ടിയിരുന്നതിനാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ക്വാറന്റീനിലാണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ ്അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിയ്ക്ക് എനിക്കറിയാം ഞാനതിനെ ഇല്ലാതാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കോവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന്് മാത്രം. ഹര ഹര മഹാദേവ് ‘
പോസ്റ്റ് ചെയ്ത് അല്‍പസമയത്തിനുള്ളില്‍ തന്നെ ഇന്‍സ്റ്റഗ്രാം നടപടി എടുത്തു.എന്നാല്‍ ഇതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നടി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം ഒരിക്കലും തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നും ഇവിടെ ഒരാഴ്ച തന്നെ തികയ്ക്കുമോ എന്ന് കണ്ടറിയണമെന്നും നടി കുറിച്ചു.വിവാദ പ്രചരണം നടത്തിയെന്ന് വ്യക്തമാക്കി ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് നീക്കം ചെയ്തത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യുകയായിരുന്നു.
Discussion about this post