മുത്തശ്ശിമാരുടെ താരാട്ട് പാട്ട് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല അല്ലേ… എത്ര പ്രായമായാലും മുത്തശ്ശിയുടെ മടിയില്‍ തല വെച്ചുറങ്ങാന്‍ ഇന്നും ഒരു കൊതിയാണ്. ഇപ്പോള്‍ ഇതാ ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിയെ താരാട്ട് പാടി ഉറക്കുന്ന വീഡിയോ വൈറലാകുന്നു. പല്ലുപോയ മുത്തശ്ശി മോണകാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞിന് താരാട്ടുപാടുകയാണ്.
കണ്ണും പൂട്ടിയുറങ്ങുക നീയേ കണ്ണേ പുന്നാര പൊന്നുമകളേ…എന്ന താരാട്ടുപാടിയാണ് മുത്തശ്ശി കൈക്കുഞ്ഞിനെ ഉറക്കുന്നത്. മുത്തശ്ശിയുടെ കഥകേട്ടുറുങ്ങുന്ന ബാല്യമൊക്കെ വെറും പഴങ്കഥകളായി മാറി മുത്തശ്ശന്മാരും മുത്തശ്ശിമാരും വൃദ്ധസദനങ്ങളില്‍ കഴിയുമ്പോഴാണ് ഇത്തരം കാഴ്ചകള്‍ മനോഹരമാകുന്നത്.
മുത്തശ്ശിയുടെ താരാട്ട് പാട്ടിന് ഇതിനോടകം തന്നെ അയ്യായിരത്തിലധികം ഷെയറുകളും മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്.