തൃശ്ശൂര്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒരു സാധനമാണ് ഫേസ് മാസ്‌ക്. വിപണിയില്‍ മാസ്‌കിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.മാസ്‌ക്ക് കിട്ടാത്തത് കാരണം ചിലര്‍ തൂവാലകളാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫേസ് മാസ്‌ക് വീട്ടില്‍ നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മാസ്‌ക് ഉണ്ടാക്കാന്‍ വേണ്ടത് ഒരു സോക്‌സും ഒരു ടിഷ്യൂ പേപ്പറും മാത്രമാണ്. ട്വിറ്ററിലാണ് സോക്‌സ് കൊണ്ടുള്ള മാസ്‌ക് നിര്‍മ്മാണത്തിന്റെ വീഡിയോ വൈറലാവുന്നത്. സോക്‌സ് കൊണ്ട് കിടിലന്‍ മാസ്‌ക് ഉണ്ടാക്കുന്നത് ഇങ്ങനെയെന്ന് നോക്കാം.
ആദ്യം വേണ്ടത് വൃത്തിയുള്ള ഒരു സോക്‌സ് ആണ്. സോക്‌സ് എടുത്തതിന് ശേഷം സോക്‌സിന്റെ രണ്ട് അറ്റവും മുറിക്കുക. ഇതിനുശേഷം സോക്‌സിന്റെ രണ്ട് അറ്റവും ഒന്ന് ചെറുതായി പകുതി വരെ വീണ്ടും മുറിക്കുക. ശേഷം അതിനുള്ളിലേക്ക് ഒരു ടിഷ്യൂ വയ്ക്കുക. മാസ്‌ക് റെഡി.
This is the easiest & quickest way to make quality masks
at home to beat #coronavirus #COVID19 #covidindia Please circulate! pic.twitter.com/gOT3flTWZh
— mainakde (@mainakde) April 9, 2020
Discussion about this post