കൊച്ചി: യൂത്തന്മാര്‍ മുതല്‍ പ്രായമായവര്‍ വരെ ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സജീവമാണ്. ഇന്ന് ടിക് ടോക് എന്ന ആപ്പിലൂടെ എല്ലാവരും ശ്രദ്ധ നേടുന്നു. എന്നാല്‍ കളിച്ച് കളിച്ച് പലരും അപകടത്തിലേക്ക് എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ട്. എന്നാല്‍ നിരത്തിലിറങ്ങി അപകടം വിളിച്ചുവരുത്തുന്നവര്‍ ‘സ്റ്റിക്കര്‍’ ആകാതിരിക്കാന്‍ പോലീസ് നടപടി തുടങ്ങുന്നു.
‘ടിക് ടോക്’ എന്ന ആപ്പ് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കടുംകൈ കാട്ടി ഹ്രസ്വ വിഡിയോ പിടിക്കുന്നവരെ കയ്യോടെ പിടികൂടാന്‍ പോലീസ് നീക്കം തുടങ്ങി.
കഴിഞ്ഞദിവസം പോലീസ് വാഹനത്തിന്റെ മുന്നില്‍ നിന്ന് യുവാക്കളുടെ ടിക് ടോക് കളി കുറച്ച് ഗൗരവമായതോടെയാണ് പോലീസ് നടപടിയിലേക്ക് നീങ്ങിയത്. ഹെല്‍മറ്റ് ധരിച്ച് റോഡിന്റെ വശങ്ങളില്‍ നില്‍ക്കുകയും വാഹനങ്ങള്‍ വരുമ്പോള്‍ റോഡ് മധ്യത്തിലേക്ക് അപകടകരമായവിധം ചാടിവീണു പാട്ടിനൊത്ത് ചുവടുവയ്ക്കുകയും ചെയ്യുന്ന വിഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്‌കൂള്‍ യൂണിഫോമിലുള്ളവരും ഇതിനു തയാറാകുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Discussion about this post