ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു പ്രസംഗത്തിനിടെ ഇന്ത്യന്‍ സ്ത്രീകളെ കുറിച്ച് സ്മൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഇന്ത്യയില്‍ ഭാര്യമാര്‍ എന്തുകൊണ്ട് എപ്പോഴും ഭര്ത്താക്കന്മാരുടെ രണ്ടടി പുറകില്‍ നടക്കുന്നവെന്നതിന് സ്മൃതി പറയുന്ന വിശദീകരണമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്.
‘ഇന്ത്യന്‍ സംസ്കാരത്തില്‍ സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താവിന് പുറകില്‍ ഉണ്ടായിരിക്കണമെന്നത് ദൈവം തീരുമാനിച്ചതാണ്. കാരണം, ഭര്ത്താക്കമാര്ക്ക് ഒരു പ്രശ്നം വന്നാല്‍ അവനെ താങ്ങി നിര്‍ത്താനും, തളരാതെ പിടിച്ചു നിര്‍ത്താനും ശക്തിപ്പെടുത്താനും സ്ത്രീകള്‍ക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സ്ത്രീകള്‍ എപ്പോഴും ഭര്ത്താക്കന്മാരുടെ പുറകില്‍ നില്‍ക്കുന്നത്.’-സ്മൃതി ഇറാനി പറയുന്നു.
സ്മൃതി ഇറാനി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു വീഡിയോയില്‍ നിന്നുള്ള ഈ ഭാഗമടങ്ങുന്ന ക്ലിപ്പ് അടര്‍ത്തിയെടുത്ത് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോകില്‍ പങ്കു വെച്ചതോടെയാണ് ഇത് വൈറലായത്. ടിക് ടോകില്‍ പാഹിയാണ് വീഡിയോ പങ്കുവെച്ചത്. സ്മൃതി ഇറാനിയുടെ പ്രസംഗത്തിന് ആവേശത്തോടെ പ്രതികരിക്കുന്ന പാഹിയെയും വീഡിയോയില്‍ കാണാം.
Best reply to why Indian women walk behind her husband!!!👍👍👍👍👍🙏🙏🙏 pic.twitter.com/rFEZClQKt1
— logical thinker (@murthykp) January 2, 2020
Discussion about this post