ചില സാഹസിക ഘട്ടങ്ങളില്‍ രക്ഷകനായി നമ്മുടെ മുന്നില്‍ പലരും എത്താറുണ്ട്. ഇങ്ങനെ പരസ്പരം സഹായിക്കുന്നവരാണ് നമ്മളില്‍ പലരും. പരസ്പരം സഹായം ചെയ്യാത്തവരായി ആരും ഉണ്ടാവില്ല. ഇത്തരത്തില്‍ ഒരു പൂച്ച കുഞ്ഞിന് രക്ഷകനായി എത്തിയ വൃദ്ധന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കെട്ടിടത്തിന് മുകളില്‍ കുടുങ്ങിപ്പോയ പൂച്ച കുഞ്ഞിനെ വൃദ്ധന്‍ രക്ഷപ്പെടുത്തുന്ന വീഡിയോ നിമിഷന്നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഷീറ്റുകൊണ്ട് മേല്‍ക്കൂര പണിത ഒരു ചെറിയ കെട്ടിടത്തിന് മുകളിലാണ് പൂച്ചക്കുഞ്ഞ് അകപ്പെട്ടത്. താഴേക്ക് ഇറങ്ങാന്‍ വേറെ വഴിയൊന്നും കാണാതെ വന്നതോടെ പെട്ട് കിടക്കുന്ന പൂച്ചക്കുഞ്ഞിന് രക്ഷകനായി വൃദ്ധന്‍ എത്തുകയായിരുന്നു. പൂച്ചക്കുട്ടിയെ കസേര നീട്ടിയാണ് വൃദ്ധന്‍ സഹായിച്ചത്.
ആരുടെയും മനസ്സിനെ ആര്‍ദ്രമാക്കുന്ന ഈ കാഴ്ച ക്യാമറയില്‍ പകര്‍കര്‍ത്തിയവര്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് പേരാണ് ഈ വൃദ്ധന്റെ നല്ലമനസ്സിനെ അഭിനന്ദിച്ചും നന്ദിപറഞ്ഞും രംഗത്തെത്തുന്നത്. ഇതുവരെ 11 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 23000 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അലീസ് ഡയറി എന്ന പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നൂറുകണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട് ഈ വീഡിയോക്ക്.
This made my day ❤❤❤❤
Posted by ALi's Diary on Wednesday, January 1, 2020
Discussion about this post