പാമ്പിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് വന്ന കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ലെന്ന് പരാതി; സംഭവം ഇങ്ങനെ

പാമ്പിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് വന്ന കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ലെന്ന് പരാതി. തുടര്‍ന്ന് ടീ ഷര്‍ട്ട് മാറ്റിയതിന് ശേഷമാണ് കുട്ടിയെ വിമാനത്തില്‍ കയറ്റിയത്. സ്റ്റീവ് ലൂക്കാസ് എന്ന പത്തുവയസുകാരനോടാണ് പാമ്പിന്റെ ചിത്രം പ്രിന്റ് ചെയ്തിരിക്കുന്ന ടീ ഷര്‍ട്ട് മാറി വരാന്‍ വിമാനത്താവളത്തിലെ അധികൃതര്‍ ആവശ്യപ്പെട്ടത്.

മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ട ശേഷം ജൊഹന്നാസ്ബര്‍ഗില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്നു സ്റ്റീവ്. കുട്ടി ഒരു പാമ്പിന്റെ ചിത്രമുള്ള ടീ ഷര്‍ട്ട് ആയിരുന്നു ധരിച്ചത്. എന്നാല്‍ ഈ വസ്ത്രം മറ്റു യാത്രക്കാര്‍ക്ക് ഭയവും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്നാണ് അധികൃതരുടെ വാദം. തുടര്‍ന്ന് കുട്ടി ടീ ഷര്‍ട്ട് മറിച്ചിട്ട് യാത്ര തുടരുകയായിരുന്നു.

വിമാനയാത്രയില്‍ പാലിക്കേണ്ട വസ്ത്ര മര്യാദകളുണ്ടെന്നും മറ്റുള്ളവരെ ഭീതിയിലാക്കുന്ന തരം വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും യാത്രയില്‍ അനുവദിക്കില്ലെന്നും അധികൃതര്‍ പറയുന്നു.

കണ്ടാല്‍ പേടിപ്പെടുത്തുന്നത് പോലുള്ള പ്രിന്റാണ് സ്റ്റീവിന്റെ വസ്ത്രത്തിലുണ്ടായിരുന്നതെന്നും എല്ലാ യാത്രക്കാരുടെയും സന്തോഷവും സുരക്ഷിതത്വവുമാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

Exit mobile version