ദുബൈയ്; സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ദുബൈയിലെ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
നൂറുകണക്കിന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും അവശത അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന സാമൂഹികപ്രവര്‍ത്തകനാണ് നന്തി നാസര്‍ .
കൊയിലാണ്ടി നന്തിബസാറില്‍ മുസ്‌ലിയാര്‍കണ്ടി കുടുംബാംഗമാണ്. ഭാര്യ: നസീമ. മക്കള്‍ സന, ഷിബില (അമേരിക്ക), ഷാദ് (ബഹ്‌റൈന്‍).
Discussion about this post