യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും. തിരക്കുപിടിച്ച ജീവിതവേളയ്ക്കിടെ ഒരു യാത്രപോവുന്നത് മനസിന് വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ ചിലര്‍ക്ക് യാത്ര എന്നത് ഒരു ലഹരിയാണ് അത്തരത്തില്‍ യാത്രയെ ഇഷ്ടപ്പെട്ട ഇരുപത്തില്കാരിയുടെ ഒരു യാത്രാ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിഡ്‌നി ഫെര്‍ബ്രാകെയാണ് ഈ യാത്രയ്ക്ക് പിന്നില്‍. തന്റെ പ്രിയപ്പെട്ടതെല്ലാം ഉപക്ഷിച്ചുള്ള യാത്രയില്‍ എല്ല’ എന്ന വളര്‍ത്തുനായയെ മാത്രമാണ് സിഡ്‌നി കൂട്ടിയത്. ഇതുവരെ ഇരുപതോളം സ്ഥലങ്ങള്‍ ഇരവരും സന്ദര്‍ശിച്ചു.
ഒരു വീട്ടിലേക്ക് ആവശ്യമായ ടിവി, ഫ്രിഡ്ജ്, മിക്‌സി, പാത്രങ്ങള്‍ എന്നിവയടക്കമുള്ളവ ഉള്‍പ്പെടുത്തിയുള്ള വാനിലാണ് സിഡ്‌നി തന്റെ യാത്ര ആരംഭിച്ചത്. ഏകദേശം 7,13,425 രൂപമുടക്കിയാണ് സിഡ്‌നി വാനിനെ ഒരു കൊച്ചുവീടാക്കി മാറ്റിയത്.
2017ല്‍ തന്റെ കാമുകനൊപ്പം തുടങ്ങിയതാണ് സിഡ്‌നിയുടെ യാത്ര. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു, സിഡ്‌നിയും കാമുകനും ചേര്‍ന്നൊരു മേഴ്‌സിഡസ് സ്പിന്റര്‍ വാന്‍ വാങ്ങിച്ചിരുന്നു. പ്രണയബന്ധം ഉപേക്ഷിച്ചപ്പോള്‍ സിഡ്‌നി വാന്‍ കാമുകന് നല്‍കി. ബ്രേക്ക് അപിന് ശേഷമാണ് താന്‍ സ്വതന്ത്ര്യമെന്താണെന്ന് അറിഞ്ഞതെന്നും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ആശങ്കകള്‍ തെറ്റാണെന്ന് തനിക്ക് ജീവിതം കൊണ്ട് തെളിയിക്കാന്‍ സാധിച്ചതെന്നും സിഡ്‌നി പറയുന്നു.
മോന്താന, ഉത്താ, അരിസോണ, കാലിഫോര്‍ണിയ, ക്യൂബ, ഒറീഗോണ്‍, കാനഡ തുടങ്ങി ഇതുവരെ 20തോളം സ്ഥലങ്ങളാണ് വാനില്‍ എല്ലയ്‌ക്കൊപ്പം സിഡ്‌നി സന്ദര്‍ശിച്ചത്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സിഡ്‌നി ഫെര്‍ബ്രാകെയുടെ ജീവിതമാകെ മാറ്റിമാറിച്ചത്. പോസ്റ്റില്‍ കുറിച്ച കഥയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിഡ്‌നി മനസ്സു പറയുന്ന വഴികളില്‍ക്കൂടി സഞ്ചരിച്ചു തുടങ്ങിയത്.
2019ല്‍ തന്റെ പുതിയ വാന്‍ വാങ്ങുന്നതിനുള്ള പണം സമ്പാദിക്കുന്നതിനായി മൂന്നോളം ജോലികള്‍ നോക്കിയിട്ടുണ്ട്. ഫ്രീലാന്‍സ് വെബ് ഡിസൈനിങ്, വെബ്‌സൈറ്റ് തയ്യാറാക്കല്‍ തുടങ്ങി കുഞ്ഞുങ്ങളെ നോക്കുന്ന നാനിയുടെ ജോലി വരെ താന്‍ ചെയ്തിട്ടുണ്ടെന്നും സിഡ്‌നി കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതം മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാകാന്‍ വേണ്ടി ‘സോളോ റോഡ്’ എന്ന പേരില്‍ സിഡ്‌നി പോഡ്കാസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സിഡ്‌നിയെ ഒരുലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്.