ചെറുപ്പത്തില്‍ മൂക്കിനുള്ളില്‍ പെട്ട്പോയ പ്ലാസ്റ്റിക് ബട്ടണ്‍ പുറത്തെടുത്തത് ഇരുപത് വര്ഷംങ്ങള്ക്ക് ശേഷം. യുവതി പല സ്ഥലങ്ങളില്‍ കാണിച്ചെങ്കിലും സുഖമായില്ല. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം പട്ടത്തെ എസ്യുടി ബിആര്‍ ലൈഫ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ശസ്ത്രക്രിയ നടത്തി. ഡോ. അമ്മു ശ്രീപാര്‍വതിയാണ് ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുത്തത്.
യുവതിയുടെ വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് ബട്ടണ്‍ പുറത്തെടുത്തത്. കുഞ്ഞായിരുന്നപ്പോള്‍ മൂക്കിനുളളില്‍ അകപ്പെട്ട ബട്ടനാണ് ഇപ്പോള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മൂക്കുവേദനയ്ക്ക് പലയിടത്തും ചികിത്സ തേടിയെങ്കിലും പരിഹാരം കണ്ടില്ല. ഒടുവില്‍ സ്കാനിങും മറ്റ് പരിശോധനകളും നടത്തിയപ്പോഴാണ് മൂക്കിനുള്ളില്‍ മാംസത്തില്‍ പൊതിഞ്ഞിരിക്കുന്ന ബട്ടണ്‍ കണ്ടെത്തിയത്.
യുവതി ചെറുപ്രായത്തില്‍ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂക്കില്‍ നിന്ന് പതിവായി പഴപ്പുവരുന്നുണ്ടായിരുന്നു. ബട്ടന് മുകളില്‍ മാംസം വളരുന്തോറും അസ്വസ്ഥത ഏറിവന്നു. അസാധാരണമായ മാംസ വളര്‍ച്ചയും പഴുപ്പും കണ്ടതിനെ തുടര്‍ന്നാണ് എന്തെങ്കിലും ബാഹ്യ വസ്തു ഉള്ളിലുണ്ടോയെന്ന് ഡോ. അമ്മുവിന് സംശയം തോന്നിയത്. ബട്ടണ്‍ പുറത്തെടുത്തപ്പോള്‍ കട്ടിക്കിടന്ന പഴുപ്പും പുറത്തേക്കൊഴുകി. എന്നാല്‍ എങ്ങനെയെന്നോ, എപ്പോഴെന്നോ മൂക്കിനുള്ളില്‍ ബട്ടണ്‍ അകപ്പെട്ടതെന്ന് വീട്ടുക്കാര്‍ക്കും ഓര്‍മ്മയില്ല.
Discussion about this post