സമൂഹമാധ്യമങ്ങളില്‍ ചിലവഴിക്കുന്ന സമയം ജീവിതത്തില്‍ ഉപകാരപ്പെടുന്നുണ്ടോ? ചിന്തിച്ച് തലപുണ്ണാക്കേണ്ട…ഉത്തരം ദാ ഇവിടെ ഉണ്ട്

നിങ്ങളുടെ ഡെയ്‌ലി ലിമിറ്റ് സെറ്റ് ചെയ്യാനും, അത് നോട്ടിഫിക്കേഷനായി കിട്ടാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും

ന്യൂഡല്‍ഹി: പണ്ടോക്കെ രാവിലെ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുക എന്നതായിരുന്നു ശീലം. എന്നാല്‍ കാലം മാറിയപ്പോള്‍ പത്രത്തിന്റെ സ്ഥാനം ഫേസ്ബുക്ക് കൈയ്യേറി. വാര്‍ത്ത വായിക്കാനും, സുഹൃത്തുക്കളുടെയൊക്കെ വിശേഷങ്ങളറിയാനുമൊക്കയായി മണിക്കൂറുകള്‍ നമ്മള്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്നു.

എന്നാല്‍ ഈ സമയം യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ഉപകാരപ്പെടുന്നുണ്ടോ?, ഇനി അത് ചിന്തിച്ച് സമയം കളയണ്ട. യുവര്‍ ടൈം ഓണ്‍ ഫേസ്ബുക്ക്, എന്ന പുതിയ ഫീച്ചറിലൂടെ ഫേസ്ബുക്ക് തന്നെ കാണിച്ചുതരും ഇക്കാര്യം. ഇതിലൂടെ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയം എങ്ങനെ ഉപയോഗിച്ചു എന്നത് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ ഡെയ്‌ലി ലിമിറ്റ് സെറ്റ് ചെയ്യാനും, അത് നോട്ടിഫിക്കേഷനായി കിട്ടാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും.

 

Exit mobile version