സഫാരി പാര്‍ക്കിലൂടെയുള്ള സഞ്ചാരത്തിനിടെ കടുവ വാഹനത്തിന് നേരെ ചാടി, വീഡിയോ

സഫാരി പാര്‍ക്കിലൂടെയുള്ള യാത്രയ്ക്കിടെ കടുവ വാഹനത്തിന് നേരെ ചാടി. തുറന്ന വാഹനത്തില്‍ യാത്ര ചെയുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമത്തില്‍ ഒരാള്‍ പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാനിലെ രന്താംബോര്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ ഒരു കൂട്ടം സഞ്ചാരികള്‍ക്ക് നേരെയാണ് കടുവ ആക്രമ സ്വഭാവം കാണിച്ചത്.

കാട്ടിലൂടെ തുറന്ന വാഹനത്തില്‍ കാഴ്ചകള്‍ കണ്ട് പോകുന്നതിനിടെയാണ് ഒരു വലിയ കടുവ ഇവരുടെ കണ്ണില്‍പ്പെട്ടത്. വന്യമൃഗത്തെ കണ്ട ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് കടുവയുടെ സ്വഭാവം മാറി. അക്രമാസക്തനായ കടുവ വാഹനത്തിനുള്ളില്‍ ചാടിക്കയറാന്‍ ശ്രമിച്ചു. പക്ഷെ അവസരോചിതമായി ഇടപെട്ട ഡ്രൈവര്‍ വളരെ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു. എന്നാല്‍ കടുവ പിന്മാറാന്‍ തയ്യാറായില്ല.. വാഹനത്തിനൊപ്പം ഓടാന്‍ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ വണ്ടിയില്‍ ഉണ്ടായിരുന്ന ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡയയില്‍ ഷേയര്‍ ചെയ്തിട്ടുണ്ട്.

വാഹനത്തിനൊപ്പം കടുവ ഓടാന്‍ ആരംഭിക്കുമ്പോള്‍ പെട്ടെന്ന് വാഹനം നിര്‍ത്തി ഡ്രൈവര്‍ എതിര്‍ദിശയിലേക്ക് കുതിച്ചു പായുന്നത് ദൃശ്യങ്ങളാണ് ഇതിലുള്ളത്.

Exit mobile version