താരജാഡകളില്ലാതെ അശരണര്‍ക്ക് സഹായ ഹസ്തവുമായി എത്തുന്ന സുരേഷ് ഗോപിയെ നമുക്ക് എല്ലാവര്ക്കും അറിയാം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് സുരേഷ് ഗോപിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് അരുണ്‍ കണ്ണന് എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പാണ്.
സുരേഷ് ഗോപിയുടെ സഹായവാഗ്ദാനങ്ങള്‍ ഒരിക്കലും ആര്‍ക്കും ലഭിക്കില്ല എന്ന കമന്റുകള്‍ കണ്ടത് കൊണ്ടാണ് താന്‍ ഇത്തരത്തിലൊരു കുറിപ്പ് എഴുതുന്നത് എന്ന് പറഞ്ഞാണ് അരുണ്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ഒരു കുട്ടിയ്ക്ക് ചികിത്സാ സഹായം നല്‍കിയതിനെ കുറിച്ചായിരുന്നു കുറിപ്പ്. താങ്കള്‍ കാരണം വിജയിച്ച കുറെ കുടുംബങ്ങളുണ്ട് സുരേഷേട്ടാ. അവരുടെയുള്ളില്‍ താങ്കള്‍ എന്നും ഒരു നന്മ മരം തന്നെയാണ് എന്ന് പറഞ്ഞാണ് അരുണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
അരുണ്‍ കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കഴിഞ്ഞ ദിവസം സുരേഷ് ഗോപി കോടീശ്വരന് പരിപാടിയില്‍ സഹായം ഒരു കുടുംബത്തിന് ചെയ്യാമെന്നു പറഞ്ഞപ്പോളും അത് കിട്ടാനൊന്നും പോണില്ല എന്ന തരത്തിലുള്ള കമെന്റുകള്‍ കാണാന്‍ ഇട വന്നു. ഈ അവസരത്തില്‍ ഞാന്‍ എന്റെ അനുഭവം വീണ്ടും പങ്കുവക്കുന്നു.സുരേഷ് ഗോപി ഒരു പാട് സാമൂഹ്യ സേവനങ്ങള്‍ ചെയ്തു കൊണ്ട് അശരണര്‍ക്ക് തണലേകുന്ന നന്മ മരം ആണെന്ന് നാം സാമൂഹ്യ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അറിഞ്ഞിട്ടുള്ളതാണ്.പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ എല്ലാവരും വിശ്വസിക്കുമോ എന്നറിയില്ല. ഈ സാഹചര്യത്തില്‍ എനിക്ക് സത്യമാണെന്നുറപ്പുള്ള, ഒരു അനുഭവത്തെ കുറിച്ചാണ് ഈ കുറിപ്പ്.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഭാഗ്യവശാല്‍ എന്റെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചു ഇദ്ദേഹത്തെയും കുടുംബത്തെയും കാണാനും സംസാരിക്കാനും സാധിച്ചു. ഒരു സിനിമ നടന് എന്നതിലുപരി ആ കുറച്ചു നേരത്തെ സംഭാഷണം സുരേഷ് ഗോപി എന്ന വ്യക്തിയെ കുറിച്ച് കേട്ടത് കേട്ടറിവിനേക്കാള് ശെരിയാണ് എന്ന് തിരിച്ചറിഞ്ഞു. വളരെ അച്ചടക്കത്തോടു കൂടിയുള്ള സംസാരം, മനസ്സില്‍ ഒരു MP എന്ന നിലയില്‍ ചെയ്തതും ചെയാനുള്ള പ്രൊജെക്ടുകളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപാട്.അങ്ങനെ. അങ്ങനെ.
ദിവസങ്ങള്‍ കഴിഞ്ഞു.ഒരു ദിവസം ഓഫീസിലേക്ക് യാത്ര പോകുമ്പോള്‍ ഒരു സുഹൃത്തിനു ലിഫ്റ്റ് കൊടുത്തു. യാത്ര മധ്യേ അവനോട് സുരേഷ് ഗോപിയെ കണ്ട വിവരവും വിശേഷങ്ങളും പങ്കു വച്ചപ്പോള്‍ അവന് പറഞ്ഞു.എന്റെ ഒരു സുഹൃത്തിനു പണ്ട് സുരേഷ് ഗോപി ഒരു ചികിത്സാ സഹായം ചെയ്യാമെന്ന് പറഞ്ഞു.പിന്നെ പി.എ ആയി ബന്ധപ്പെടുമ്പോള്‍ കിട്ടുന്നില്ല.അടുത്ത ആഴ്ച ആ കുട്ടിയുടെ ഓപ്പറേഷന് ഫിക്സ് ചെയ്തേക്കുകയാണ്.ഞാന്‍ പറഞ്ഞു ചിലപ്പോള്‍ പുള്ളി നേരിട്ട് ഈ വിവരം അറിഞ്ഞു കാണില്ല..അപ്പോള്‍ മനസ്സില്‍ ഓര്മ വന്നത് എന്തെങ്കിലും സഹായം വേണമെങ്കില്‍ എംപിയുടെ മെയില്‍ അഡ്രസിലേക്കു നേരിട്ട് അയച്ചോളൂ എന്ന് പറഞ്ഞു അന്ന് ഞങ്ങളോട് വിട പറഞ്ഞതാണ്.
ഞാന്‍ അവനോടു എല്ലാ വിവരങ്ങളും വച്ചു ഒരു മെയില്‍ റെഡി ആക്കി ആ അഡ്രസിലേക്കു അയക്കാന്‍ പറഞ്ഞു.അങ്ങനെ അവന്റെ സ്റ്റോപ്പ് എത്തി.പിന്നെ കാണാം എന്ന് പറഞ്ഞു ഞാന്‍ യാത്ര തുടര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അവന് എന്നെ വിളിച്ചു.അവര്‍ക്ക് ആ ചികിത്സാ സഹായം ഒരു ബുദ്ധിമുട്ടും കൂടാതെ ലഭിച്ചു എന്ന് അറിയിക്കാനായിരുന്നു ആ വിളി. താങ്കള്‍ കാരണം വിജയിച്ച കുറെ കുടുംബങ്ങളുണ്ട് സുരേഷേട്ടാ..അവരുടെയുള്ളില്‍ താങ്കള്‍ എന്നും ഒരു നന്മ മരം തന്നെയാണ്