ആനകളുടെ ഇഷ്ട വിഭവമാണ് ചക്ക. പല ആനകളും നാട്ടിലേക്കിറങ്ങുന്നത് പോലും ചക്കപ്പഴം പാകമാകുന്ന സമയത്താണ്. എന്ത് ത്യാഗം സഹിച്ചും അത് അവര്‍ സ്വന്തമാക്കാറുണ്ട്. ഇത്തരത്തില്‍ പ്ലാവിന് മുകളിലുള്ള ചക്കപ്പഴം കഴിക്കാനായി നാട്ടിലിറങ്ങിയ ഒരു കാട്ടുകൊമ്പന്റെ ദൃശ്യങ്ങളാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തിയ കാട്ടുകൊമ്പന് ഏറെ പണിപ്പെട്ടാണ് പ്ലാവില്‍ നിന്നും ചക്ക പറിച്ചെടുത്തത്. പ്ലാവിന് കൊമ്പിലായി കിടക്കുന്ന ചക്ക നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് കൊമ്പന് സ്വന്തമാക്കുന്നത്.
തുമ്പികൈ കൊണ്ട് പ്ലാവിന് നിന്നും ചക്ക താഴേക്ക് ഇടുന്നത് ദൃശ്യങ്ങളില്‍ കാണാം. താഴെ വീണ ചക്ക ചവിട്ടി പിടിച്ച് തുമ്പികൈ കൊണ്ട് അടര്‍ത്തി ഭക്ഷിക്കുന്നതും വളരെ രസകരമായി ദൃശ്യങ്ങളില്‍ ഉണ്ട്.
This #elephant got talent. Climbing a tree for #Jackfruit, which they love a lot. And he is eating it so nicely. Elephants can smell ripening jackfruits from quite a distance which many a times bring them close to human habitations. pic.twitter.com/19bDvD4Sn9
— Parveen Kaswan, IFS (@ParveenKaswan) November 11, 2019
Discussion about this post