കുഞ്ഞിനെ കുഴിയില്‍ നിന്നും രക്ഷപ്പെടുത്തിയതിന് നന്ദി പറഞ്ഞ് അമ്മയാന, വീഡിയോ വൈറല്‍

കുഴിയില്‍ അകപ്പെട്ട് പോയ കുട്ടിയാനയെ രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുട്ടിയാനയെ കുഴിയില്‍ നിന്നും കയറ്റിയതിന് പിന്നാലെ കാട്ടില്‍ നിന്നും വന്ന അമ്മയാന നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.

ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാന്‍ ആണ് ഈ രസകരമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ”ഇന്ന് നിങ്ങള്‍ കാണുന്ന ഏറ്റവും മികച്ച കാഴ്ച. കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. നോക്കൂ, ആ അമ്മയാന നന്ദി പറയാന്‍ നിര്‍ത്തിയത്. ഇത് ആനകളുടെ പൊതുസ്വഭാവമാണ്. അവരാദ്യം അവരുടെ ഭാഗത്തുനിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കും. നടന്നില്ലെങ്കില്‍ മാറി നില്‍ക്കും, മനുഷ്യന്മാര്‍ രക്ഷക്കെത്തുന്നതും കാത്തുനില്‍ക്കും”- പര്‍വീണ്‍ കുറിച്ചു.

കാട്ടില്‍ നിന്നും വന്ന കുട്ടിയാന കുഴിയില്‍ വീഴുകയായിരുന്നു. തനിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴിയില്‍ നിന്നും കയറ്റിയത്. രക്ഷപ്പെട്ടിതിന് പിന്നാലെ കുട്ടിയാന കാടിനെ ലക്ഷ്യം വെച്ച് ഒടുകയായിരുന്നു. അപ്പോഴേക്കും കുട്ടിയാനയെ വരവേല്‍ക്കാന്‍ അമ്മയാനയും കൂട്ടരും എത്തിയിരുന്നു. കുഞ്ഞ് അടുത്തെത്തിയപ്പോള്‍ ആന തുമ്പി കൈ ഉയര്‍ത്തി നന്ദി പറയുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

Exit mobile version