കുട്ടികള്‍ കരയാതിരിക്കാന്‍ ഡോക്ടമാര്‍ പലപ്പോഴും ചില വിദ്യകളൊക്കെ കാട്ടാറുണ്ട്. ഇതിനിടെയിലാണ് ഡോക്ടമാര്‍ പരിശോധനയും പൂര്‍ത്തിയാക്കുക. ചിലപ്പോള്‍ അത് പാട്ടിലൂടെയും കഥകളിലൂടെയും ആവാം. ഇത്തന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലുള്ള വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഷാനോന്‍ വെമിസ് എന്നയാളാണ് തന്റെ മകളെ ഒരു ഡോക്ടര്‍ വളരെ രസകരമായി പരിശോധിക്കുന്നതിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
രക്ത പരിശോധനയ്ക്ക് വേണ്ടിയാണ് ഷാനോന്‍ തന്റെ മകളുമൊത്ത് ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിന് വേദ അറിയാതിരിക്കാന്‍ റയാന്‍ കോറ്റ്‌സി എന്ന ഡോക്ടര്‍ മനോഹരമായി പാട്ടുപാടുകയായിരുന്നു. ഡോക്ടറുടെ പാട്ട് ഇഷ്ടപ്പെട്ട കുഞ്ഞ് വേദനമറന്ന് അദ്ദേഹത്തെ ക്ഷമയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഡോ. റയാന്‍ കോറ്റ്‌സി തികച്ചും അത്ഭുതകരമാണ്’-വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഷാനോന്‍ ഇങ്ങനെ കുറിച്ചു.
‘ഇത് വളരെ സവിശേഷമായ ഒന്നാണ്. സാധാരണയായി രക്തം പരിശോധിക്കുമ്പോള്‍ മകള്‍ അസ്വസ്ഥയാകാറുണ്ട്. എന്നാല്‍ ഇതുപോലൊരു പ്രതികരണം ഇതാദ്യമായാണ്. ഒരുതുള്ളി കണ്ണീര്‍ പോലും പൊടിഞ്ഞില്ല. ഇതുപോലുള്ള ഒരു ഡോക്ടറെ ഞാന്‍ വേറെ കണ്ടിട്ടില്ല, തികച്ചും അത്ഭുതകരമാണ്. എല്ലാവരുടെയും മുഖത്ത് അദ്ദേഹം പുഞ്ചിരി സമ്മാനിച്ചു. ജോലി എന്നത് മാസാവസാനത്തെ ശമ്പളപരിശോധനയേക്കാള്‍ വലുതാണ് എന്നതിന് ഒരു ഉദാഹരണമാണിത്’- ഷാനോന്‍ പോസ്റ്റില്‍ കുറിച്ചു.
This is something so special! My daughter is usually distraught getting bloods done, she has had them done a huge amount of times but never has had a reaction quite like this, not one tear. I have never met a doctor quite like this one, absolutely amazing. He had a smile on everyone’s face. An example of a job being more than a pay check at the end of the month. He has made our day 💗
Posted by Shannon Wemyss on Friday, November 1, 2019
Discussion about this post