ഒരു ആപത്തോ ആവശ്യമോ വന്ന് കഴിയുമ്പോഴാണ് നമുക്ക് നമ്മുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന കാര്യം മനസിലാവുക. ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത് എന്നൊരു പഴഞ്ചൊല്ല് തന്നെയുണ്ട് നമുക്കിടയില്‍. അത്തരത്തില്‍ ഉള്ള ഒരു സുഹൃത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരു ആമയും കുട്ടിയാനയുമാണ് ഇതിലെ താരങ്ങള്‍. നടുറോഡില്‍ കിടന്ന ആമയെ അതുവഴി കടന്നു പോവുകയായിരുന്നു കുട്ടിയാന തന്റെ തുമ്പിക്കൈ കൊണ്ട് റോഡിന്റെ വശത്തേക്ക് നീക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആമ റോഡരികിന്റെ അപ്പുറത്ത് എത്തിയതിന് ശേഷമാണ് കുട്ടിയാന അവിടുന്ന് നീങ്ങിയത്.
ട്വിറ്റര്‍ വഴി ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ കസ്വാന്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത്. എന്തായാലും ഈ സൗഹൃദ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
This #elephant calf is teaching a lesson: #Animals have first right of the way. Opposite to the person who behaved yesterday on road while staff blocked road to give way to a Jumbo.
An elephant stops to get a turtle off the road. Forwarded by a friend. pic.twitter.com/1RZVRHJaM3
— Parveen Kaswan, IFS (@ParveenKaswan) November 4, 2019
Discussion about this post