തൃശ്ശൂര്‍: ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അപമാനിച്ചത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. നിരവധി പേരാണ് ബിനീഷ് ബാസ്റ്റിനെ അപമാനിച്ചതിന് അനില്‍ രാധാകൃഷ്ണന് മേനോനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് ശ്രീചിത്രന് എംജെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്.
ജാതിപ്പുളപ്പും വംശീയതയും അഹന്തയും മനുഷ്യരോടുള്ള വെറുപ്പും കൊണ്ട് പുണ്ണുപിടിച്ച നിങ്ങളുടെ തലച്ചോറ് ഇങ്ങനെയേ പ്രവര്‍ത്തിക്കൂ, അതില്‍ അദ്ഭുതമില്ല, എല്ലാ അധികാരികളിലും ചരിത്രപരമായി ദുരാധികാരം കൈയില്‍ ഉള്ളവരോട് അടിമത്തമുള്ള ഒരു മനസ്സുണ്ട് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മേനോനെ കൈയൊഴിയാനും മനുഷ്യനെ കാണാനും കഴിയുന്ന പ്രിന്‍സിപ്പാള്‍മാര്‍ ചരിത്രത്തില്‍ അപൂര്‍വ്വമാണെന്നും അദ്ദേഹം കുറിച്ചു. ഇതിനു പുറമെ നിങ്ങള്‍ വിളിച്ചു കൊണ്ടുവന്ന അതിഥിയുണ്ടെങ്കില്‍ വേദിയില്‍ ഇരിക്കില്ല എന്നു പറഞ്ഞ മേനോനോട് ഇറങ്ങിപ്പോടാ കോപ്പേ എന്ന് പറയാന്‍ നിങ്ങള്‍ക്ക് അറിയുമായിരുന്നില്ലേ എന്ന് വിദ്യാര്‍ത്ഥികളോട് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ശ്രീചിത്രന് എംജെയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
എനിക്കാ സംവിധായകന് മേനോനോടൊന്നും പറയാനില്ല.ജാതിപ്പുളപ്പും വംശീയതയും അഹന്തയും മനുഷ്യരോടുള്ള വെറുപ്പും കൊണ്ട് പുണ്ണുപിടിച്ച നിങ്ങളുടെ തലച്ചോറ് ഇങ്ങനെയേ പ്രവര്‍ത്തിക്കൂ. ഒരത്ഭുതവുമില്ല.എനിക്കാ പ്രിന്‍സിപ്പാളോടൊന്നും പറയാനില്ല.എല്ലാ അധികാരികളിലും ചരിത്രപരമായി ദുരാധികാരം കയ്യിലുള്ളവരോട് അടിമത്തമുള്ള ഒരു മനസ്സുണ്ട്. മേനോനെ കയ്യൊഴിയാനും മനുഷ്യനെ കാണാനും കഴിയുന്ന പ്രിന്‍സിപ്പാള്‍മാര്‍ ചരിത്രത്തിലപൂര്‍വ്വമാണ്.
‘ഞാന്‍ പോലീസിനെ വിളിക്കും, സെക്യൂരിറ്റിയെ വിളിക്കും’ എന്നു പറയാനേ അവര്‍ക്കറിയൂ.പക്ഷേഎന്റെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ,നിങ്ങള്‍ക്കറിയുമായിരുന്നില്ലേ,നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ലേ നിങ്ങള്‍ വിളിച്ചു അവിടെ കൊണ്ടുവന്ന അതിഥിയുണ്ടെങ്കില്‍ ഞാന്‍ വേദിയിലിരിക്കില്ല എന്നു പറഞ്ഞ ആ മേനോനോട്’ഇറങ്ങിപ്പോടാ കോപ്പേ’എന്ന് പറയാന്‍? കേരളപ്പിറവിയുടെ കാഴ്ച്ചക്കണി.
Discussion about this post