തൃശ്ശൂര്‍: ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ ഗൂഗില്‍ പേ തങ്ങളുടെ ഉപയോക്താക്കളെ ശരിക്കും ‘യാചകരാക്കി’ മാറ്റിയിരിക്കുകയാണ്. ഒരു രംഗോലിയ്ക്ക് വേണ്ടി ഉപയോക്താക്കള്‍ പലരോടും യാചിക്കുകയാണ് ഇപ്പോള്‍. ഗൂഗിള്‍ പേയുടെ ദീപാവലി കളക്ഷന്‍ നേടി 251 രൂപ സ്വന്തമാക്കാന്‍ വേണ്ടിയാണ് ഈ യാചനകളൊക്കെ ഉപയോക്താക്കള്‍ നടത്തുന്നത്. ഗൂഗിള്‍ പേയുടെ ദീപാവലി കളക്ഷനിലൂടെ ദീപം, രംഗോലി, ജുംമ്ക, ഫ്ളവര്‍, ലാന്ഡേയ്ന് എന്നിവ സ്വന്തമാക്കിയാലാണ് 251 രൂപ ലഭിക്കുക.
എന്നാല്‍ പലര്‍ക്കും രംഗോലി ഒഴികെ ബാക്കി എല്ലാ കളക്ഷനും ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ ഉപയോക്താക്കളെ ‘യാചകരാക്കി’ മാറ്റിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ നാളെയാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഓഫര്‍ കഴിയും മുമ്പ് രംഗോലി കൂടി കളക്ട് ചെയ്ത് 251 രൂപ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഉപയോക്താക്കള്‍.
ദീപം, രംഗോലി, ജുംമ്ക, ഫ്ളവര്‍, ലാന്ഡേയ്ന് എന്നിവ സ്വന്തമാക്കാന്‍ ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുകയോ, റീചാര്‍ജ് ചെയ്യുകയോ ചെയ്താല്‍ മതി. എന്നാല്‍ രംഗോലി ഒഴികെ ബാക്കി നാല് സ്റ്റാമ്പുകളും ഉപയോക്താക്കള്‍ക്ക് ആവശ്യത്തിലധികം ലഭിക്കുന്നുണ്ട്. രംഗോലി കിട്ടാനാണ് പാട്. കൂടുതല്‍ സ്റ്റാമ്പ് ലഭിച്ചവര്‍ക്ക് ഇത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്ത് നല്കാന് സാധിക്കും. ഇതിന് വേണ്ടിയാണ് പലരും ഇപ്പോള്‍ യാചിച്ച് നടക്കുന്നത്.
അഞ്ച് ദീപാവലി സ്റ്റാമ്പുകള്‍ ശേഖരിക്കൂ, നിങ്ങളുടെ സമ്മാനത്തിന്റെ കെട്ടഴിക്കൂ എന്നാണ് ഒക്ടോബര്‍ 21ന് ഗൂഗിള്‍ പേ ട്വീറ്റ് ചെയ്തത്. മെഗാ സമ്മാനം ഒരു ലക്ഷം രൂപയാണ്. വിളക്കുകള്‍ സ്കാന്‍ ചെയ്താന്‍ വിളക്ക് സ്റ്റാമ്പ് കിട്ടും. മറ്റുള്ളവ സ്ക്രാച്ച് കാര്‍ഡ്, പേമെന്റ് എന്നിവയിലൂടെ ഇവ ലഭിക്കും. മൊത്തം പത്ത് ലക്ഷം രംഗോലി, ഫ്ളവര്‍ സ്റ്റാമ്പുകള്‍ ലഭ്യമാണെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. എന്തായാലും ട്വിറ്ററില്‍ ഇപ്പോള്‍ രംഗോലിക്കായുള്ള ‘യാചന’ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. ‘നിങ്ങള്‍ ഈ ദീപാവലിക്ക് ഞങ്ങളെ ശരിക്കും യാചകരാക്കി എന്നാണ്’ ഇതിനെ കുറിച്ച് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
Discussion about this post