തടികുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് മനുഷ്യരുടെ ഒരു ശീലമാണ്. എന്നാല്‍ അത് ഒരു പൂച്ച ആയാലോ കൗതുകമായിരിക്കുമല്ലെ? സിന്‍ഡര്‍ബ്ലോക്ക് എന്ന പൂച്ചയാണ് അമിതവണ്ണം കാരണം ഓടാനും ചാടാനും കഴിയുന്നില്ല. തുടര്‍ന്നാണ് വ്യായാമം ചെയ്ത് തുടങ്ങിയത്. കൗതുകകരമായ ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാക്കുന്നത്. അണ്ടര്‍വാട്ടര്‍ ട്രെഡ്മില്ലിലാണ് സിന്‍ഡറിന്റെ വ്യായാമം.
ഈറ് നിമിഷം മാത്രം ദൈര്‍ഘ്യം ഉള്ള പൂച്ചയുടെ വീഡിയോ സിന്‍ഡര്‍ ഗെറ്റ്സ് ഫിറ്റ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ നിന്നാണ് വൈറലായത്. വ്യായമത്തിനൊപ്പം ‘യു ക്യാന്‍ ടു ഇറ്റ്’ എന്ന് പൂച്ചകളുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും സിന്‍ഡറിന്റെ വ്യായാമത്തിലൂടെ ഉടന്‍ തന്നെ നാല് കിലോ കുറയുമെന്നാണ് സിന്ഡറുടെ ഡോക്ടര്‍ പറയുന്നത്.
ആദ്യമെക്കെ വ്യായാമം ചെയ്യാന്‍ സിന്‍ഡറിന് മടിയായിരുന്നെങ്കിലും ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് സിന്ഡറുടെ ഡോക്ടര്‍ പറഞ്ഞു. ആറ് സെക്കന്റെ ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിന്‍ഡര്‍ മാതൃകയാണെന്നാണ് ചിലര്‍ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.
Discussion about this post