ബോള്‍ട്ടണ്‍: കല്യാണ ദിനത്തില്‍ വരന് വിവാഹ വേദിയില്‍ കുതിരപ്പുറത്തും ആനപ്പുറത്തുമൊക്കെ എത്തിയത് നമ്മള് കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇതിനെ എല്ലാം വെല്ലുന്ന വിധത്തിലാണ് ഇംഗ്ലണ്ടില്‍ ഒരു വരന് വിവാഹ വേദിയില്‍ എത്തിയത്. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്റെ മകന്റെ വിവാഹ വേദിയിലേക്കുള്ള വരവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
നിരവധി ആഡംബര കാറുകളുടെ അകമ്പടിയോടെ ബ്രിട്ടീഷ് പട്ടാള ടാങ്കിലാണ് വരന് വിവാഹ വേദിയില്‍ എത്തിയത്. പട്ടാള ടാങ്കിന് മുകളില്‍ കയറി ഇരുന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ ജാസ് ജോണ്ഗിറിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ബെന്സിലും റോള്‍സ് റോയ്സ് കാറിലും ആവരുത് തന്നെ വിവാഹയാത്രയെന്ന് നേരത്തേ ഉറപ്പിച്ചിരുന്നുവെന്നാണ് ഇതിന്റെ കുറിച്ച് ഇരുപത്തിരണ്ടുകാരനായ ജാസ് ജോണ്‍ഗിര്‍ പ്രതികരിച്ചത്. ബിഗ് ജോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജാസ് ഭക്ഷ്യ വ്യവസായ ശ്യംഖലയുടെ ഉടമ കൂടിയാണ് ഇദ്ദേഹം.
My man just turned up to his wedding in a tank…desis in Birmingham kill it 😂 pic.twitter.com/kV3UFMDnEE
— AssedBaig (@AssedBaig) August 28, 2019
Discussion about this post