ഇരിപ്പു കണ്ടാലറിയാം നിങ്ങളെങ്ങനെയെന്ന്

SITTING POSITION

ഒരാളുടെ ഇരിപ്പിലെന്തിരിക്കുന്നു എന്നാണോ? എന്നാല്‍ അതില്‍ ചില കാര്യങ്ങളുണ്ടെന്നു തന്നെയാണ് പറയുന്നത്.നമ്മള്‍ ഇരിക്കുന്ന രീതി അനുസരിച്ച് നമ്മുടെ സ്വഭാവവും വെളിപ്പെടുന്നുണ്ട്. ഇരിക്കുമ്പോള്‍ നമ്മുടെ ബോഡി ലാംഗ്വേജ് ഏത് തരത്തിലാണ് എന്നത് പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇരുത്തത്തിന്റെ സ്‌റ്റൈല്‍ അനുസരിച്ച് നമുക്ക് ഇത് മനസ്സിലാക്കാവുന്നതാണ്.

ഇരിക്കുമ്പോഴും നടക്കുമ്പോഴും നില്‍ക്കുമ്പോഴും എല്ലാം ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും. ഇരിക്കുന്ന രീതിക്കനുസരിച്ച് ആളുകള്‍ എത്തരത്തിലുള്ളവരാണ് എങ്ങനെയെല്ലാം പെരുമാറുന്നവരാണ് എന്നെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

കാല്‍ മുകളില്‍ കയറ്റി വച്ച്

കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുന്ന രീതിയില്‍ ആണ് നിങ്ങളെങ്കില്‍ അത്തരക്കാരെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് നോക്കാം. കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാത്ത തരമായിരിക്കും നിങ്ങള്‍. എന്നാല്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിനുള്ള താല്‍പ്പര്യം നിങ്ങളില്‍ ഉണ്ടായിരിക്കും.

കൂടാതെ മറ്റുള്ളവരുമായി നല്ലൊരു മാനസിക ബന്ധം ഉറപ്പിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. മാത്രമല്ല ഏത് സാഹചര്യത്തിലും കൂടെ നില്‍ക്കുന്നവരെ കൈവിടാത്തവരും ആയിരിക്കും. നേരെ ഇരിക്കുന്നവര്‍ ഇന്റര്‍വ്യൂവിനും മറ്റും പോവുമ്പോള്‍ നമ്മള്‍ ഇത്തരത്തിലുള്ള ഒരു ഇരുത്തം കാണാറുണ്ട്. ആത്മവിശ്വാസത്തിന്റെ നിറകുടമായിരിക്കും ഇവര്‍ എന്നതാണ് സത്യം.

അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരില്ല. ഏത് കാര്യത്തിലും ഉറച്ച് നില്‍ക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല എന്തിനും വിശ്വസിക്കാന്‍ കൊള്ളാവുന്നവരായിരിക്കും ഇവര്‍. അതിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതായി വരില്ല.

എങ്കിലും പല കാര്യങ്ങളിലും നാണം കുണുങ്ങികള്‍ ആയിരിക്കും ഇവര്‍. പക്ഷേ വെല്ലുവിളികളെ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. ചരിഞ്ഞിരിക്കുന്നവര്‍ ചരിഞ്ഞിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഏത് കാര്യത്തിനും അല്‍പം പിന്തുണ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.

ഏത് സാഹചര്യത്തേയും നല്ലതു പോലെ നിരീക്ഷിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. മാത്രമല്ല ഇവയെ എല്ലാം നല്ലതു പോലെ വിലയിരുത്തി മാത്രമേ കാര്യങ്ങള്‍ക്ക് തീരുമാനം ആക്കുകയുള്ളൂ. കണ്ണ് കൊണ്ട് കണ്ട് മനസ്സിലാക്കി മാത്രമേ പല കാര്യങ്ങളും വിശ്വസിക്കുകയുള്ളൂ.

മറ്റുള്ളവരുടെ സങ്കടങ്ങളും സന്തോഷങ്ങളും വികാരങ്ങളും എല്ലാം മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.

കാല്‍പാദം പിണച്ച് ഇരിക്കുമ്പോള്‍

കാല്‍പ്പാദം മാത്രം പിണച്ച് വെച്ചാണോ നിങ്ങള്‍ ഇരിക്കുന്നത്. എങ്കില്‍ മറ്റുള്ളവരോട് ദയയും കരുണയും ഉള്ളവരായിരിക്കും നിങ്ങള്‍. മാത്രമല്ല പല കാര്യങ്ങളിലും പലപ്പോഴും അങ്ങേയറ്റം താഴ്ന്ന് സംസാരിക്കുന്ന സ്വഭാവക്കാരായിരിക്കും കൂടാതെ വിനയം ധാരാളം ഉള്ളവരായിരിക്കും ഇവര്‍.

പുതിയ ചിന്തകളും പദ്ധതികളും എല്ലാം ഇവര്‍ക്കുണ്ടായിരിക്കും. മാത്രമല്ല പുതിയ അനുഭവങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. ഇത്തരം അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ പഠിക്കുന്നതിനും അതിന് വേണ്ടി തയ്യാറെടുക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

കൈമുട്ടുകളില്‍ കാലൂന്നി ഇരിക്കുന്നത്

പലരും സാധാരണ ഇരിക്കാറുള്ള ഒരു രീതിയാണ് ഇത് മുട്ടുകളില്‍ കാല്‍ ഊന്നിയുള്ള ഇരിപ്പ്. ഏത് പ്രതിസന്ധിയേയും പ്രതിരോധിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്.

പക്ഷേ ഏത് കാര്യമായാലും എടുത്ത് ചാടാതെ കൃത്യമായി ആലോചിച്ച് തീരുമാനമെടുക്കുന്നവരായിരിക്കും ഇവര്‍. തനിക്കെതിരെ വരുന്ന ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് ഇവര്‍ക്ക് കഴിയുന്നു. അതില്‍ നിന്നെല്ലാം ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ഭാരം താങ്ങിയുള്ള ഇരിപ്പ്

നമുക്ക് കാലെത്താത്ത തരത്തിലുള്ള ഇരിപ്പിടങ്ങളിലാണ് സാധാരണ ഇത്തരത്തില്‍ ഇരിക്കുന്നത്. ഇത് നിങ്ങളിലെ മോശം സ്വഭാവത്തെയാണ് കാണിക്കുന്നത്. എങ്കിലും ജീവിതം വളരെ സന്തോഷകരമായിരിക്കും ഇവര്‍ക്ക്. മറ്റുള്ളവരെ സംരക്ഷിക്കുന്ന സ്വഭാവക്കാരായിരിക്കും എങ്കിലും ഒന്നിലും അമിതമായി വിശ്വസിച്ച് ജീവിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടാവില്ല.

മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നതിന് വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ പല വിധത്തിലുള്ള സംശയങ്ങള്‍ ഇവരെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കും.

മടിയില്‍ കൈവെച്ച് ഇരിക്കുന്നത്

മടിയില്‍ കൈവെച്ച് ഇരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളൊരു നാണം കുണുങ്ങിയായിരിക്കും. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള താല്‍പ്പര്യവും ഉണ്ടാവുകയില്ല. എന്നാല്‍ മാന്യമായി എല്ലാവരോടും പെരുമാറുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും.

മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കില്ല. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഇരിക്കുമ്പോള്‍ കാല്‍ ആട്ടുന്നത്

ഇരിക്കുമ്പോള്‍ കാല്‍ ആട്ടി ഇരിക്കുന്നതാണ് മറ്റൊന്ന്. ഇത്തരക്കാര്‍ ഏത് കാര്യങ്ങളിലും കൃത്യനിഷ്ഠയുള്ളവരായിരിക്കും. ഏറ്റെടുത്ത ജോലിയെല്ലാം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. ഏത് കാര്യത്തിനും രണ്ടാമത് ചിന്തിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നവരായിരിക്കും ഇവര്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)