കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; എങ്കില്‍ കരുതിയിരിക്കുക ഈ രോഗത്തെ

sitting,job,causes,serious,diseases.

പത്ത് മണിക്കൂറിലധികം സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കുക നീണ്ട നേരത്തെ ഇരുപ്പ് നിങ്ങളെ അപകടത്തിലാക്കും. നീണ്ട നേരത്തെ ഇരുപ്പ് അപകടത്തിലാക്കുന്നത് നമ്മുടെ ഹൃദയത്തെയാണ്. ദീര്‍ഘനേരമിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ് ആണെന്ന് പഠനങ്ങള്‍ പറയുന്നു.

9 മുതല്‍ 10 മണിക്കൂര്‍ നേരം ഒരേയിരിപ്പിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ഇടയ്ക്കിടെ എഴുനേറ്റു ലഘുവ്യായാമങ്ങള്‍ ചെയ്താല്‍ പോലും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ രക്തം ഹൃദയം പമ്പ് ചെയ്യുന്നതിന് ഇത് തടസ്സമാണ്.

ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പേശി തകരാര്‍, വൃക്കരോഗങ്ങള്‍, അമിതവണ്ണം, നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയുക, ഉയര്‍ന്ന രക്തസമ്മര്‍ദം, നടുവേദന, വെരിക്കോസ് വെയിന്‍, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ന്‍ ത്രോംബോസിസ്), ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷതം, കാന്‍സര്‍ സാധ്യത എന്നിവ ഉണ്ടാകാം.

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നില്‍ക്കുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക, ഇടക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങി ശരീരത്തെ ഒരേ അവസ്ഥയില്‍ ചടഞ്ഞുകൂടാതെ ഇരിക്കാന്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് നഴ്‌സിങ്ങില്‍ ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ ജോലി ചെയ്യുന്നതിന്റെ ഇടയ്ക്ക് 10 മിനിറ്റെങ്കിലും നടക്കാന്‍ ശ്രമിക്കണമെന്നും ഗവേഷകര്‍ പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)