സഹോദരിക്കും സഹോദരി ഭര്‍ത്താവിനും വേണ്ടി വായ്പയെടുക്കാന്‍ കൂട്ടുനിന്നു; ഒടുവില്‍ ആ നീജന്മാര്‍ ചതിച്ചു..! ഷാര്‍ജയില്‍ രഞ്ജിനിയും കുടുംബവും കടക്കെണിയില്‍

pravasi,ranjini,sharjah,cash,loan

ഷാര്‍ജ: സാമ്പത്തിക പരാതീനകള്‍ നേരിടുന്ന ബന്ധുക്കളെ സഹായിക്കുന്നതിന് വായ്പ എടുക്കാന്‍ കൂട്ടുനിന്ന യുവതിയും കുടുംബവും ഷാര്‍ജയില്‍ കുടുങ്ങി. പൊതുമാപ്പ് ആനുകൂല്യം പോലും പ്രയോജനപ്പെടുത്താന്‍ കഴിയാതെ കണ്ണീര്‍ കുടിക്കുകയാണ് ചെങ്ങന്നൂര്‍ സ്വദേശിനി രഞ്ജിനി ആര്‍ നായരും കുടുംബവും. സഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് ഈ കുടുംബത്തെ വഞ്ചിച്ചത്. രഞ്ജിനിയോടൊപ്പം അമ്മയും ചെറിയ മകനും ഷാര്‍ജയില്‍ ഉണ്ട്.

സഹോദരിയും ഭര്‍ത്താവും റാസല്‍ഖൈമയില്‍ നടത്തിയിരുന്ന ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ മാനേജര്‍ ജോലിയിലേക്കായി 2013 സെപ്റ്റംബറിലാണ് രഞ്ജിനി യുഎഇയില്‍ എത്തുന്നത്. ബിസിനസ് വിപുലനത്തിനായി ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തു സഹായിക്കാന്‍ സഹോദരി ഭര്‍ത്താവ് ആവശ്യപ്പെട്ടപ്പോള്‍ കൂട്ടുനിന്നു. ഒന്നര ലക്ഷത്തിലേറെ ദിര്‍ഹം വായ്പയാണ് എടുത്തിരുന്നത്. ഉടന്‍ തിരിച്ചെത്തി കടം വീട്ടാമെന്നു പറഞ്ഞ് നാട്ടില്‍ പോയവര്‍ ഇതുവരെ മടങ്ങി വന്നിട്ടില്ല. പലരില്‍ നിന്ന് സഹായവും വായ്പയും വാങ്ങി വായ് പ അടച്ചു തീര്‍ത്ത സമയത്താണ് സ്‌പോണ്‍സര്‍ നല്‍കിയ കേസുണ്ടെന്നറിയുന്നത്.

മാവേലിക്കര സ്വദേശി ബിജുക്കുട്ടന്‍ മാധവന്‍, ഭാര്യ രാജി ആര്‍ നായര്‍ എന്നിവര്‍ ഒളിവിലായതിനാല്‍ രഞ്ജിനിയെയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുകയായിരുന്നു.

ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ യുഎഇ കമ്മിറ്റി അധ്യക്ഷന്‍ അബ്ദുല്‍ മജീദ് പാടൂര്‍, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ ഫരീദ് എന്നിവരുടെ സഹായത്തോടെ കേരള ഡിജിപിക്കും നോര്‍ക്കക്കും പരാതി നല്‍കിയിട്ടുണ്ട്. വിസ കാലാവധി തീര്‍ന്ന നിലയിലാണ് രഞ്ജിനിയും മാതാവും മകനും യുഎഇയില്‍ തങ്ങുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)