ഭയക്കേണ്ടതില്ല; എളുപ്പത്തില്‍ തിരിച്ചറിയാം കാന്‍സര്‍ ലക്ഷണങ്ങള്‍

cancer diagnosed, simple ways, health
ഏറെ ഭയപ്പാടോടെ നാം വീക്ഷിക്കുന്ന കാന്‍സര്‍ രോഗത്തെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താനായാല്‍ എളുപ്പത്തില്‍ മുക്തി നേടാവുന്നതാണ്. ഇക്കാലത്ത് നൂതന ചികിത്സകള്‍ നമുക്ക് ലഭ്യമാണെങ്കിലും കാന്‍സര്‍ പലപ്പോഴും അപകടകാരിയാകുന്നത് തിരിച്ചറിയത പോകുമ്പോഴാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍ നമുക്ക് കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ഇവയൊക്കെയാണ് കാന്‍സറിന്റെ ലക്ഷണങ്ങള്‍: 1. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പും 2. ഉണങ്ങാത്ത വ്രണങ്ങള്‍ 3. പെട്ടന്നുള്ള ഭാരക്കുറവ്. 4. അകാരണമായുള്ള ക്ഷീണവും വിട്ടുമാറാത്ത പനിയും 5. മറുക്, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം. 6. വായ്ക്കുള്ളില്‍ പഴുപ്പ് 7. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ 8. വിട്ടുമാറാത്ത ചുമ 9. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്നങ്ങളും ഇവയെല്ലാം തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ചികിത്സയ്ക്ക് ശേഷവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)