കടലില്‍ കുളിക്കുന്നതിനിടെ ജനനേന്ദ്രിയം സ്രാവ് കടിച്ചുമുറിച്ചു: യുവാവിന് ദാരുണാന്ത്യം

shark attack

സാവോപോളോ: ജനനേന്ദ്രിയം സ്രാവ് കടിച്ചെടുത്ത് യുവാവിന് ദാരുണാന്ത്യം. റെസീഫിലെ പിയാഡെ തീരത്തു വെച്ചാണ് സംഭവം ഉണ്ടായത്. ജോസ് ഏണസ്റ്റിന്‍ ഡാ ഡിസില്‍വ എന്ന യുവാവാണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടെ ടൈഗര്‍ ഷാര്‍ക്ക് വിഭാഗത്തില്‍പ്പെട്ട സ്രാവ് യുവാവിനെ ആക്രമിക്കുകയായിരുന്നു.

ലൈഫ് ഗാര്‍ഡുകളും അഗ്‌നിശമന സേനാപ്രവര്‍ത്തകരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്തനായില്ല. ജനനേന്ദ്രിയം തിരികെ തയ്ച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവാവിനു വീണ്ടും ഹൃദയസ്തഭനം വരുകയായിരുന്നു. വീട്ടില്‍ പറയാതെയായിരുന്നു യുവാവു സഹോദരനും സുഹൃത്തുക്കള്‍ക്കും ഒപ്പം കടലില്‍ നീന്താന്‍ എത്തിയത്. ബ്രസിലില്‍ ഏറ്റവും അധികം സ്രാവ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശമാണു റെസീഫ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)