ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ 37 ാം പതിപ്പ് ഒക്ടോബര്‍ 31 മുതല്‍

Sharjah,Pravasam,book fest

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേള യുടെ 37 ാം പതിപ്പ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഗള്‍ഫിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തേതുമായ പുസ്തകമേളയാണിത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷേയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 1982ല്‍ വിഭാവനം ചെയ്തതാണ് രാജ്യാന്തര പുസ്തകമേള. അല്‍ താവൂനിലെ എക്സ്പോ സെന്ററില്‍ നടക്കുന്ന മേള 11 ദിവസം നീണ്ടു നില്‍ക്കും

ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് മേളയ്‌ക്കെത്തുന്നത്. നൂറിലേറെ എഴുത്തുകാരും കലാകാരന്മാരും പ്രാസംഗികരും സാംസ്‌കാരിക നായകരും പാചകവിദഗ്ധരുമൊക്കെ പങ്കെടുക്കുന്ന മേളയാണിത്. കുറഞ്ഞ വിലയില്‍ പുസ്തകങ്ങള്‍ വാങ്ങിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിക്കുക.

വായനക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ നിന്ന് കൈയൊപ്പോടു കൂടി പുസ്തകം സ്വന്തമാക്കാനുള്ള അപൂര്‍വാവസരവും മേളയില്‍ ലഭ്യമാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രസാധകരാണ് ഇപ്രാവശ്യം മേളയ്‌ക്കെത്തുനന്നതെന്ന് ചെയര്‍മാന്‍ അഹമ്മദ് അല്‍ ആമിരി അറിയിച്ചു. മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളും ഇംഗ്ലീഷ്, അറബിക് സാഹിത്യ, ശാസ്ത്ര പുസ്തകങ്ങളും ബാലസാഹിത്യവും പ്രദര്‍ശിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ സാമൂഹിക സാംസ്‌കാരിക സ്മാരകമായിരിക്കും ഷാര്‍ജയിലേതെന്ന് അഹമ്മദ് അല്‍ ആമിരി പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)