ഹോളിവുഡിലും പാപ്പന്‍ തരംഗം; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ താരമായി ഷാജി പാപ്പന്‍ സ്റ്റൈല്‍

ryan school, student murder
ഷാജി പാപ്പനും പിള്ളേരും കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള തീയ്യേറ്ററുകളില്‍ ഹിറ്റായി ഓട്ടം തുടരുകയാണ്. കഴിഞ്ഞ ഡിസംബര്‍ 22 ന് റിലീസായ ചിത്രം ഒപ്പമിറങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതാണ്. എന്നാല്‍ ഇതൊന്നുമല്ല ചിത്രത്തെ ഇപ്പോള്‍ വാര്‍ത്തയിലെ താരമാക്കിയിരിക്കുന്നത്. സിനിമയിലെ ഷാജി പാപ്പന്റെ വ്യത്യസ്ത ലുക്കാണ് താരം. ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം ധരിക്കുന്ന ഇരു നിറങ്ങളിലുള്ള മുണ്ട് ഇതിനോടകം കേരളക്കരയില്‍ ട്രെന്റായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹോളിവുഡില്‍ നിന്നും ഒരു ഷാജി പാപ്പന്‍ ആരാധകന്‍ രംഗത്ത് വന്നിരിക്കുന്നത്. രണ്ട് നിറങ്ങളെ കൂട്ടി ചേര്‍ത്തുള്ള പാപ്പന്‍ മുണ്ടുകള്‍ ഡിസൈന്‍ ചെയ്തത് ജയസൂര്യയുടെ ഭാര്യ സരിത തന്നെയായിരുന്നു. ഒടുവുല്‍ സരിതയുടെ ഡിസൈനിങ് ഹോളിവുഡിനെയും കീഴടക്കിയെന്നാണ് സൂചനകള്‍. 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ ദി മെട്രിക്‌സ് ട്രിലോജി എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറന്‍സ് ഫിഷ്‌ബേണാണ് ആടിലെ പാപ്പന്‍ സ്റ്റൈലില്‍ ചുവപ്പ് പരവതാനിയില്‍ എത്തിയത്. ഇരുവശത്തും ചുവപ്പും കറുപ്പും നിറങ്ങളുമായുള്ള നീളന്‍ കുര്‍ത്തയും ചുവപ്പ് ഷൂവുമായാണ് ലോറന്‍സ് എത്തിയത്. പാപ്പനു മായി താരതമ്യം ചെയ്ത് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)