മാറഞ്ചേരി ഐടിഐയില്‍ പത്താം തവണയും എസ്എഫ്‌ഐയ്ക്ക് ഉജ്ജ്വല വിജയം

sfi, iti election
പൊന്നാനി: മാറഞ്ചേരി ഐടിഐ യിലേക്ക് നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ പത്താം തവണയും ഉജ്ജ്വല വിജയം.' മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോത്സുക കലാലയങ്ങള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ് എഫ് ഐതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു സ്ഥാനാര്‍ത്ഥിയെ പോലും ജയിപ്പിക്കാന്‍ സാധിക്കാതെ കെഎസ്‌യു, എംഎസ്എഫ് സംഘടനകള്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. ആകെ പോള്‍ ചെയ്ത 77 വോട്ടുകളില്‍ 67 വോട്ടു നേടിയാണ് എസ്എഫ്‌ഐ എതിര്‍കക്ഷികളായ എബിവിപി എഐഎസ്എഫ് സംഘടനകളെ പരാജയപ്പെടുത്തിയത്. വിജയികളെ സിപിഎം ലോക്കല്‍ സെക്രട്ടറി സുരേഷ്, മഹറൂഫ്, റംഷിന, റാഫി, ഷാരോണ്‍, സാജിദ്, അഖില്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ഭാരവാഹികള്‍: മൃദുല്‍ (ചെയര്‍മാന്‍), അമൃത (ജനറല്‍ സെക്രട്ടറി), അജയ് (കൗണ്‍സിലര്‍), ഗോകുല്‍നാഥ് (എഡിറ്റര്‍), ജിബിന്‍ (കല്‍ച്ചറല്‍ അഫയേഴ്‌സ് സെക്രട്ടറി) മിഥുന്‍ (ജനറല്‍ ക്യാപ്റ്റന്‍).

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)