ഇരുനില വീട് വാടകയ്ക്കെടുത്ത് അനാശാസ്യവും, രഹസ്യ ക്യാമറ സ്ഥാപിച്ച് ഇടപാടുകാരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് സിഡിയിലാക്കി വില്‍പ്പനയും; പാലാ മാനത്തൂരില്‍ 2യുവതികളടക്കം 5 പേര്‍ പിടിയില്‍

sex racket, arrest
പാലാ: വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം നടത്തിവന്ന 5 അംഗ സംഘത്തെ പോലീസ് പിടികൂടി. ഒരുമാസമായി പാലാ രാമപുരം മാനത്തൂരില്‍ ഇരുനില വീട് വാടകയ്ക്കെടുത്ത് ഈരാറ്റുപേട്ട സ്വദേശി ബാംഗ്ലൂരില്‍നിന്ന് യുവതികളെ എത്തിച്ച് ഏജന്റുമാര്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തി വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. അനാശാസ്യകേന്ദ്രം നടത്തിപ്പുകാരന്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ വാണിയപ്പുരയ്ക്കല്‍ ആസിഫ് ഹാഷിം(47), ഇടപാടുകാരനായ കോഴിക്കോട് കൊയിലാണ്ടി പന്തലായിലില്‍ മിഥുനം വീട്ടില്‍ മിഥുന്‍ കൃഷ്ണന്‍(30), കാഞ്ഞിരപ്പിള്ളി കൂവപ്പിള്ളി വിഴിക്കത്തോട് കൈതമറ്റം റിജോ(29), ബാംഗ്ലൂര്‍ സ്വദേശികളായ ശ്വേതാ ശിവാനന്ദ്(38), ഫയര്‍സാന ഷേയ്ക്(35) എന്നിവരാണ് പിടിയിലായത്. ഇവര്‍ ചില കന്നഡ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരുമാണെന്ന് പറയപ്പെടുന്നു. ഇടപാടുകാരില്‍നിന്ന് നടത്തിപ്പുകാരന്‍ ആസിഫ് മൂവായിരം രൂപ വാങ്ങുകയും യുവതികള്‍ക്ക് ആയിരം രൂപാ വീതം നല്‍കുകയുമായിരുന്നുവെന്നും പറയുന്നു. ഇയാള്‍ മുന്‍പും പെണ്‍വാണിഭക്കേസില്‍ എറണാകുളത്തുനിന്ന് അറസ്റ്റിലായിട്ടുണ്ട്. സിഡി വില്‍പനക്കാരനാണ് പ്രതി. അനാശാസ്യകേന്ദ്രത്തില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് ഇടപാടുകാരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് സി.ഡി.യിലാക്കി ഇയാള്‍ വില്പന നടത്തിവരുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി. രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി മാത്യു, സബ് ഇന്‍സ്പെക്ടര്‍ ബെര്‍ലിന്‍ വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)