യുഎസ് ഓപ്പണ്‍ ഫൈനലിനിടെ കാണികളെ ഞെട്ടിച്ച് നാടകീയരംഗങ്ങള്‍; 'താന്‍ ഒരു കള്ളനാണ്'..! പോയിന്റ് നില വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച് സെറീന വില്യംസ്

sports,sareena williams,us open

യുഎസ് ഓപ്പണ്‍ ഫൈനലിനിടെ കോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. സെറീന വില്യംസ്-നവോമി ഒസാക്ക പോരാട്ടത്തിടെയാണ് വാക്കേറ്റം ഉണ്ടായത്. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച സെറീന, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്.

രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം.അമ്പയറോട് തര്‍ക്കിച്ച സെറീന മത്സരത്തിലുടനീളം അസ്വസ്ഥയായിരുന്നു.

പോയന്റ് വെട്ടിക്കുറച്ചതിന് അമ്പയറോട് തര്‍ക്കിച്ച സെറീന വിരല്‍ചൂണ്ടി നിങ്ങള്‍ കള്ളനാണെന്ന് വിളിച്ചുപറഞ്ഞു. അതേസമയം അമ്പയറുടെ നടപടിയെ കൂവലോടെയാണ് കാണികള്‍ വരവേറ്റത്.


എന്നാല്‍ പതിവു രീതികള്‍ തെറ്റിച്ചായിരുന്നു സെറീനയുടെ മടക്കവും. മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാനും സെറീന നിന്നില്ല.

അതേസമയം പുരസ്‌കാരദാനചടങ്ങില്‍ ഒസാക്കയെ അഭിനന്ദിക്കാനും സെറീന മറന്നില്ല. ഒസാക്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിതെന്നും കൂവലോടെയല്ല കാണികള്‍ ആഘോഷിക്കേണ്ടതെന്നും സെറീന പറഞ്ഞു.


നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം. സ്‌കോര്‍ 6-2,6-4.

ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍ താരമെന്ന റെക്കോഡും ഒസാക്ക സ്വന്തമാക്കി. 24-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകുമായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)