ഓഹരി വിപണി ചരിത്രം കുറിച്ചു; സെന്‍സെക്‌സ് ആദ്യമായി 35,000 പോയിന്റ് മറികടന്നു

sensex hits 35,000, sensex, sensex record, india, business
മുംബൈ: രാജ്യത്തെ ഓഹരി വിപണിയ്ക്ക് ഇത് ചരിത്ര മുഹൂര്‍ത്തം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 35,000 പോയിന്റ് മറികടന്ന് വ്യപാരം പുരോഗമിക്കുന്നു. 324.72 പോയിന്റ് ഉയര്‍ന്ന് 35,095.77 ലാണ് വ്യാപാരം നടക്കുന്നത്. 97.20 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 10797.40 പോയിന്റിലും ഇടപാടുകള്‍ നടക്കുന്നു. ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്സ് 35,000 പോയിന്റിന് മുകളില്‍ എത്തുന്നത്. ഐടി ഓഹരികളാണ് വന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. ഇതോടൊപ്പം 70 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി കുറയ്ക്കുമെന്ന വാര്‍ത്തയും മാര്‍ക്കറ്റിനു ഉണര്‍വ്വ് നല്‍കി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)