യുഎസ് നികുതി പരിഷ്‌കാരം തുണച്ചത് ഇന്ത്യയെ; ഓഹരി വിപണിയില്‍ ചരിത്ര നേട്ടം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്റ്റി പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. നിഫ്റ്റി 52.70 പോയിന്റ് ഉയര്‍ന്ന് 10,493ല്‍ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച വ്യാപാരത്തിനിടെ നിഫ്റ്റി 10,500 പോയിന്റില്‍ എത്തുകയായിരുന്നു. ബോംബെ സൂചിക സെന്‍സെക്‌സ് 184.02 പോയിന്റ് ഉയര്‍ന്ന് 33,940ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മികച്ച റിപ്പോര്‍ട്ട്, യുഎസിലെ നികുതി പരിഷ്‌കാരം എന്നിവ ആഗോളവിപണികളെ സ്വാധീനിച്ചിരുന്നു. ഇതിെന്റ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയവും വിപണിക്ക് നിര്‍ണായകമായി. ഒഎന്‍ജിസി, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് എന്നീ ഓഹരികളെല്ലാം നേട്ടം രേഖപ്പെടുത്തി. ഇവയുടെ വില 1.7 മുതല്‍ 2.9 ശതമാനം വരെ ഉയര്‍ന്നു. അമേരിക്കയില്‍ പുറംജോലി കരാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അസെഞ്ച്വര്‍ എന്ന കമ്പനിക്ക് ഭാവിയില്‍ നേട്ടമുണ്ടാകുമെന്ന പ്രവചനവും ഐടി ഓഹരികളുടെ വില ഉയരുന്നതിന് കാരണമായി. കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)