സ്വയം തീരമണയുന്ന ഉല്ലാസനൗകയ്ക്ക് രൂപം നല്‍കി വോള്‍വോ..!

auto,volvo,boat,world

സ്വന്തം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുകയും ബ്രേക്കിടുകയും ചെയ്യുന്ന വാഹനങ്ങള്‍ നിരവധി നിരത്തില്‍ വന്ന് കഴിഞ്ഞു. വല കമ്പനികളും ഇപ്പോള്‍ അത്തരം സാങ്കേതികകതയ്ക്ക് പിന്നില്‍ ഓടുകയാണ്.

എന്നാല്‍ ഇന്നൊരു പുതിയ സാങ്കേതികതയെ പരിജയപ്പെടാം...
സ്വന്തം നിയന്ത്രണത്തില്‍ തീരമണയുന്ന ഉല്ലാസനൗക. ഇതിനെ രൂപകല്‍പന ചെയ്തിരിക്കുന്നത് സ്വീഡിഷ് ആഡംബര കാര്‍ ബ്രാന്‍ഡായ വോള്‍വോയാണ്.

ആഡംബര സമൃദ്ധമായ ജലയാനങ്ങളുടെ വില പരിഗണിക്കുമ്പോള്‍ ഈ ഘട്ടത്തിലെ ചെറിയ പിഴവിനു പോലും കനത്ത വിലയും നല്‍കേണ്ടി വരും. ഈ പശ്ചാത്തലത്തിലാണു സ്വയം ഡോക്ക് ചെയ്യുന്ന ഉല്ലാസനൗകയുമായി വോള്‍വോ പെന്റ രംഗത്തെത്തുന്നത്.

മികവു തെളിയിച്ച നാവികര്‍ക്കു പോലും വെല്ലുവിളി സൃഷ്ടിക്കാവുന്ന സ്ഥല പരിമിതിയിലും സാഹചര്യത്തിലും നൗകയെ സുരക്ഷിതമായി തീരമണയാന്‍ ഈ നൗകയ്ക്കു കഴിയുമെന്നാണു വോള്‍വോ പെന്റയുടെ അവകാശവാദം. അടുത്തഘട്ടത്തില്‍ പരിസ്ഥിതി സാഹചര്യം തിരിച്ചറിഞ്ഞു യാത്ര ചെയ്യുന്ന നൗക രൂപകല്‍പ്പന ചെയ്യാനാണു സമുദ്രയാനങ്ങള്‍ക്കുള്ള എന്‍ജിനുകളും അനുബന്ധ സാമഗ്രികളുമൊക്കെ നിര്‍മിക്കാനായി വോള്‍വോ സ്ഥാപിച്ച ഉപസ്ഥാപനമായ വോള്‍വോ പെന്റയുടെ പുറപ്പാട്. കാറ്റിനും ഓളത്തിനുമൊത്ത് നിരന്തര പുനഃക്രമീകരണം നടത്തുന്ന പുതിയ സംവിധാനത്തിനു കടല്‍ ശാന്തവും നിശ്ചലവുമാണെന്ന പ്രതീതി സൃഷ്ടിക്കാനാവുമെന്നാണു വോള്‍വോ പെന്റ പ്രസിഡന്റ് ബ്യോണ്‍ ഇംഗെമാന്‍സന്റെ അവകാശവാദം. അതേസമയം യന്ത്രവല്‍ക്കരണം എത്രയൊക്കെ പുരോഗമിച്ചാലും നാവികന്റെ മേല്‍നോട്ടമില്ലാതെ ഈ സെല്‍ഫ് ഡോക്കിങ് സംവിധാനം പ്രവര്‍ത്തിക്കില്ലെന്നും വോള്‍വോ പെന്റ വ്യക്തമാക്കുന്നു.

വോള്‍വോ ഓഷ്യന്‍ റേസിന്റെ ഭാഗമായി ഗോഥന്‍ബര്‍ഗില്‍ നടന്ന സ്വീഡിഷ് പാദത്തിലാണു വോള്‍വോ ഈ സംവിധാനം ആദ്യം പ്രദര്‍ശിപ്പിച്ചത്. മൊത്തം 72.6 അടി നീളമുള്ള രണ്ട് വോള്‍വോ ഓഷ്യന്‍ 65 യോട്ടുകള്‍ക്കിടയിലൂടെയായിരുന്നു വോള്‍വോ പെന്റ ബോട്ടിന്റെ തീരപ്രവേശം. ബോട്ടിന്റെ ക്യാപ്റ്റന്‍ സെല്‍ഫ് ഡോക്കിങ് സംവിധാനം ഉപയോഗിച്ചു ബോട്ടിനെ തീരത്തടുപ്പിക്കുന്നതിന്റെ വിഡിയോയും വോള്‍വോ പുറത്തുവിട്ടിരുന്നു. ബോട്ടുകളെ സ്വയം ഡോക്ക് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത് ഇതാദ്യമല്ല; മുമ്പ് ഇറ്റാലിയന്‍ യോട്ടിങ് കമ്പനിയായ ആസ്ട്ര യോട്ടും സമാന രീതിയിലുള്ള ബോട്ട് പാര്‍ക്കിങ് അസിസ്റ്റന്‍സ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)