തീയ്യേറ്ററുകളില്‍ ഓടി കൊണ്ടിരിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ്’എന്ന സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രത്തില്‍ കണ്ട ഒരു മനോഹര രംഗത്തെ കുറിച്ചാണ് പ്രേക്ഷകരുടെ ചോദ്യം. സിനിമയില്‍ ശ്രീനാഥ് ഭാസി തന്റെ കൂട്ടുകാരിയ്ക്ക് വെള്ളത്തിന് മുകളില്‍ കാണിച്ചു കൊടുക്കുന്ന നീല വെളിച്ചം എന്താൊണ് ആ ചോദ്യം! ഈ പ്രതിഭാസം എന്താണ്? എവിടെനിന്ന് വന്നു? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ അന്യോന്യം ചോദിച്ചാണ് പലരും സിനിമ വിട്ടിറങ്ങിയത്.
എന്നാല്‍ പ്രേക്ഷകരുടെ ചോദ്യത്തിന് ഇവിടെ ഉത്തരം ലഭിക്കുന്നു. ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണിത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ ശരീരത്തില്‍ നിന്ന് പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാല്‍ ഇതിനെ ‘തണുത്ത വെളിച്ചം’ എന്നും ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. ലുസിഫെറൈസ് എന്ന എന്‍സൈം ലൂസിഫെറിന് എന്ന പ്രോട്ടീനിനെ ഓക്സികരിക്കുന്നതിന്റെ ഫലമായിട്ടാണ് ഇങ്ങനെ പ്രകാശം പുറപ്പെടുവിക്കുന്നത്.
മിന്നാമിനുങ്ങിന്റെ വെളിച്ചവും ഇങ്ങനെയാണ് ഉണ്ടാകുന്നത്. ചിലപ്പോള്‍ കടല്പരപ്പില് തീപിടിച്ചത് പോലെയും കാണപ്പെടും. നോക്ടിലൂക്ക എന്ന ബാക്ടീരിയയുടെ ബയോലൂമിനസെന്‍സ് കാരണമാണിത്. ചെങ്കടലിന്റെ ചുവപ്പും ഇത്തരത്തില്‍ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനഫലമായാണ് ഉണ്ടാകുന്നത്. ജെല്ലി ഫിഷുകള്‍ പോലുള്ള ചില പ്രത്യേകതരം മത്സ്യങ്ങള്‍ക്കും ഈ കഴിവുണ്ട്. തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം പലപ്പോഴും കാണപ്പെടുന്നത്.
എന്നാല്‍ കാണുന്നതുപോലെ അത് തൊടാന്‍ ശ്രമിക്കരുകത്. സിനിമയില്‍ താരങ്ങള്‍ കയ്യില്‍ കോരിയെടുക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ചിലപ്പോള്‍ ചര്‍മ്മത്തില്‍ ഇന്ഫെക്ഷന് വരാനും ഇത് കാരണമാകും. ഇണയെയും ഇരയെയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷ നേടാനുമാണ് സൂക്ഷ്മ ജീവികള്‍ വെളിച്ചം പുറപ്പെടുവിക്കുന്നത്.
Discussion about this post