ഫെര്‍മി ഗാമാറേ സ്പേസ് ടെലിസ്കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷമെന്നോണമാണ് ഗാമാ റേ ടെലിസ്കോപ്പിലൂടെ കണ്ടെത്തിയ 21 ആധുനിക ഗാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് സാങ്കല്പിക കഥാപാത്രങ്ങളുടെ പേര് നല്കി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. ഹോളിവുഡ് സിനിമകളിലെ സാങ്കല്പിക കഥാപാത്രങ്ങളായ ഹള്‍ക്ക്, ഗോഡ്സില്ല പോലുള്ള പേരുകള്‍ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്കിയ പേരുകളില്‍ പെടുന്നു.
ഡോക്ടര്‍ ഹു എന്ന സിനിമയിലെ ടൈം ട്രാവലിങ് ബഹിരാകാശ വാഹനത്തിന്റെ പേരായ ‘ടാര്ഡിസ്’, തീ തുപ്പുന്ന ഗോഡ്സില്ല എന്ന ജീവിയുടെ പേര്, ഗാമാ റേ പരീക്ഷണ പരാജയത്തിലൂടെ ജന്മമെടുത്ത ‘ഹള്‍ക്ക്’ എന്ന അതിമാനുഷ ചലച്ചിത്ര കഥാപാത്രത്തിന്റെ പേര്, എല്ലാം നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്കി.
രസകരമായ ഈ നാമകരണത്തിലൂടെ നാസ ലക്ഷ്യമിടുന്നത് ഫെര്‍മി ഗാമാറേ സ്പേസ് ടെലിസ്കോപ്പിന്റെ നേട്ടങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും അതിന് പ്രചാരം നല്‍കുകയുമാണ്. 2008 മുതല്‍ എല്ലാ ദിവസവും ഫെര്‍മിയുടെ ലാര്‍ജ് ഏരിയ ടെലിസ്കോപ്പ് ആകാശം മുഴുവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ പരിശോധനകള്‍ക്കിടെ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നും ശക്തിയേറിയ ഗാമാ കിരണങ്ങള്‍ തിരിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഫെര്‍മി ലാര്‍ജ് ഏരിയ ടെലിസ്കോപ് രേഖപ്പെടുത്തിയത് 2015 ല്‍ 3000 ഓളം ഗാമാ കിരണങ്ങളുടെ ഉറവിടങ്ങളാണ്. ഇത് ഫെര്‍മി പദ്ധതിയ്ക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടിയാണ്.
പുതിയ 21 ഗ്രാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്കിയ പേരുകളില്‍ വാഷിങ് ടണ്‍ സ്മാരകം, കടലിനടിയില്‍ നിന്നും വീണ്ടെടുത്ത സ്വീഡിഷ് യുദ്ധകപ്പല്‍ വാസ, ജപ്പാനിലെ ഫുജി പര്‍വതം എന്നിവയുടെ പേരും ഉള്‍പ്പെടും. കൂടാതെ ആല്‍ബര്‍ട്ട് ഐന്സ്റ്റിന്, റേഡിയോ ടെലിസ്കോപ്പ്, ബ്ലാക്ക് വിഡോ സ്പൈഡര്‍ എന്നീ പേരുകളുമുണ്ട് ഇക്കൂട്ടത്തില്‍.
Discussion about this post