അര്‍ബുദകോശങ്ങളെ വിശദമായി കാണാനും പരിശോധിക്കാനും വേണ്ടിയുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തമാണ് വിര്‍ച്വല്‍ ട്യുമര്‍. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ മുന്‍പുണ്ടായിരുന്ന മറ്റ് പരിശോധന സംവിധാനങ്ങളൊന്നും നല്‍കാത്ത തരം വ്യക്തതയോടെ അര്‍ബുദം പകരുന്നത് പഠിക്കാനാകും. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന അന്വേഷണങ്ങളുടെ ഫലമാണ് വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് ട്യുമറുകളുടെ വളര്‍ച്ച പഠിക്കാനുള്ള സാങ്കേതിക വിദ്യ.
ഈ വിദ്യയുപയോഗിച്ച് സൂചിമുനയേക്കാള്‍ ചെറിയ ക്യാന്‍സര്‍ കോശങ്ങളെ ബഹുവര്‍ണ്ണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വിര്‍ച്വല്‍ ലാബുകളില്‍ കാണാനാകും. കൂട്ടത്തില്‍ നിന്ന് അകന്നകന്നു പോകുന്ന പ്രത്യേകതരം കോശങ്ങളെ പെട്ടെന്ന് കണ്ടെത്താനാകുന്നു എന്നതാണ് പ്രധാന കാര്യം. അര്‍ബുദം പകര്‍ന്ന് തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ പ്രതിരോധിച്ച് ആരോഗ്യമുള്ള കോശങ്ങളെ രക്ഷിക്കാനും ഈ പരിശോധന കൊണ്ട് സാധിക്കും. കോശങ്ങളെ കുറച്ചു കൂടി വ്യക്തമായി കാണാനായി അര്‍ബുദ കോശങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന വിര്‍ച്വല്‍ അനുഭവവും ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാകും.
ഏകദേശം ലക്ഷം കോശങ്ങളുള്ള ഒരു മില്ലിമീറ്റര്‍ സ്തനാര്‍ബുദ ക്യൂബില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ ഗവേഷകര്‍ വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ അര്‍ബുദകോശങ്ങളെ പുനര്‍നിര്‍മിച്ചെടുത്തത്. അര്‍ബുദ ചികിത്സ രംഗത്തെ മികച്ച കാല്‍വെയ്പ്പു തന്നെയാണ് ഈ പുതിയ സാങ്കേതികവിദ്യയെന്ന് ആഗോളതലത്തില്‍ തന്നെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തറപ്പിച്ചു പറയുന്നുണ്ട്.
Discussion about this post