സൂര്യോദയങ്ങള്‍ പല കുറി കണ്ടിട്ടുള്ളവരാകും നമ്മളെല്ലാവരും. സൂര്യോദയത്തിനായി മാത്രം പല സ്ഥലങ്ങള്‍ തേടി പോകുന്നവരും നമ്മുടെയിടയില്‍ ഉണ്ട്. എന്നാല്‍ ബഹിരാകാശത്തെ സൂര്യോദയം എങ്ങനെ ആയിരിക്കും എന്നെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഭൂമിക്ക് മുകളില്‍ സൂര്യനുദിക്കുന്നതിന്റെ ആ കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
Sunrise over Earth seen from space.
Credit: ESA/NASA pic.twitter.com/23jTXk43ts
— Wonder of Science (@wonderofscience) June 18, 2022
സൂര്യന്‍ ഉദിച്ചു വരുമ്പോള്‍ ഭൂമിക്ക് മുകളില്‍ പ്രകാശം പരക്കുന്നതൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. അതിമനോഹരമായ കാഴ്ചയായതിനാല്‍ ഭൂമിയിലെ സൂര്യോദയത്തിനാണോ ബഹിരാകാശത്തെ സൂര്യോദയത്തിനാണോ ഭംഗി എന്ന് പറഞ്ഞറിയിക്കുക പ്രയാസമാണ്.
Also read : സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യം : ബില്ല് പാസ്സാക്കി ഹവായ്
വണ്ടേഴ്‌സ് ഓഫ് സയന്‍സ് എന്ന ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അലക്‌സാണ്ടര്‍ ഗെര്‍സ്റ്റ് എന്ന ബഹിരാകാശ സഞ്ചാരിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
Discussion about this post