ലണ്ടന്‍: തേനീച്ചകള്‍ക്കും മനുഷ്യരെ പോലെ കൃത്യമായി കണക്കുകള്‍ വഴങ്ങുമെന്ന പുതിയ വെളിപ്പെടുത്തലുകളുമായി ഗവേഷകര്‍ രംഗത്ത്. ലണ്ടനിലെ ക്വീന്‍ മേരി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് കൗതുകകരമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
നാല് ഗ്രന്ഥികള്‍ മാത്രമുള്ള തേനീച്ചയുടെ തലച്ചോറിന് സമാനമായ ,മിനിയേച്ചര്‍ തലച്ചോര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷകര്‍ പറഞ്ഞു. വസ്തുക്കളെ തിരിച്ചറിയുകയും എണ്ണം മനസ്സിലാക്കുകയും ചെയ്യാന്‍ മിനിയേച്ചര്‍ തലച്ചോറിന് എളുപ്പത്തില്‍ സാധിച്ചു എന്നാണ് വിശദീകരണം.
ഒന്നു മുതല്‍ പത്തു വരെ എണ്ണാന്‍ തേനീച്ചകള്‍ക്ക് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മനുഷ്യരെ പോലെ കണക്ക് കൂട്ടാന്‍ തേനീച്ചകള്‍ക്ക് കഴിയില്ല. പക്ഷേ ഓരോ വസ്തുക്കളെയും അടുത്തു പോയി നിരീക്ഷിച്ച് അവയെ ഘട്ടം ഘട്ടമായി തിരിച്ചറിയാന്‍ തേനീച്ചകള്‍ക്ക് കഴിയുമെന്ന് ഗവേഷകര്‍ വിശദീകരിച്ചു.
Discussion about this post