മോസ്‌കോ : അന്താരാഷ്ട്ര ബഹികാരാകാശ നിലയത്തിലെ ആദ്യ സിനിമ ചിത്രീകരണത്തിനൊരുങ്ങി റഷ്യന്‍ സംഘം. ഒക്ടോബര്‍ അഞ്ചിന് യാത്ര തിരിക്കുന്ന നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്‌ലിം ഷിപെന്‍കോ എന്നിവരടങ്ങുന്ന സംഘം യാത്രയ്ക്ക് അനുയോജ്യരാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
2017ല്‍ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷന്‍ ചിത്രം സല്യൂട്ട് 7ന്റെ സംവിധായകനാണ് ക്‌ലിം ഷിപെന്‍കോ. സിനിമ സംഘത്തിനൊപ്പം റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഒലെഗ് ആര്‍മെനിയേവും ഉണ്ടെന്നാണ് വിവരം. സോയസ് എം.എസ് 18 റോക്കറ്റാകും സംഘത്തെ നിലയത്തിലെത്തിക്കുക. ബഹിരാകാശനിലയത്തില്‍ ആദ്യമായി ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് ചലഞ്ച് എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.
ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവിധം അസുഖം ബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന വനിതാ സര്‍ജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഐ റിപ്പോര്‍ട്ട് ചെയ്തു.ഓഗസ്റ്റ് 31നാണ് ഇവരെ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ബഹിരാകാശ യാത്ര എല്ലാവര്‍ക്കും സാധ്യമാകുന്നതാണെന്ന സന്ദേശം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.
Discussion about this post