വാര്‍ത്താ വിനിമയ ഉപഗ്രമായ ജി-സാറ്റ് 7 എ വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ അഞ്ചാമത്തെ ഉപഗ്രഹമാണ് ജി-സാറ്റ്. ഇന്ന് വൈകിട്ട് 4.10 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ഇന്ത്യ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.
പുതിയ വിശേഷണമാണ് ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. വ്യോമസേനക്ക് മാത്രമായി നിര്‍മ്മിച്ചിരിക്കുന്നു.
ഇന്നലെ ഉച്ചക്ക് 2.10 ന് തുടങ്ങിയതാണ് വിക്ഷേപണത്തിന്റെ കൗണ്‍ ഡൗണ്‍. സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നുമാണ് ജിഎസ്എല്‍വി എഫ് 11 റോക്കറ്റില്‍ ജി-സാറ്റ് 7 എ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.
ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. ഒപ്പം കര നാവിക സേനയുടെ ഹെലിക്കോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കുകയും ഉപഗ്രഹത്തിന്റെ ദൌത്യമാകും.
Discussion about this post