ന്യൂയോര്‍ക്ക്: പസിഫിക് മഹാസമുദ്രത്തിലുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ ഈ വര്‍ഷം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുമൂലം ഭൂമിയിലെ താപനിലയില്‍ വന്‍ വര്‍ധനവുണ്ടാക്കാന്‍ എല്‍ നിനോ പ്രതിഭാസം കാരണമായിട്ടുണ്ട്.
2016 ലാണ് ഏറ്റവും ഒടുവില്‍ എല്‍ നിനോ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ 2019 ല്‍ ഫെബ്രുവരി മുതല്‍ എല്‍ നിനോ പ്രതിഭാസം വീണ്ടും അനുഭവപ്പെടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പു നല്‍കുന്നത്.
2015 ലും 2016 ലും അടുപ്പിച്ച് രണ്ട് വര്‍ഷങ്ങളില്‍ എല്‍ നിനോ പ്രതിഭാസം അനുഭവപ്പെട്ടിരുന്നു. ഈ വര്‍ഷങ്ങളില്‍ വ്യാപകമായ ചൂടു കാറ്റും വരള്‍ച്ചയും മഴക്കുറവും കാലം തെറ്റിയുള്ള മഴയും കൊടുങ്കാറ്റുകളും മഞ്ഞു വീഴ്ചയുമെല്ലാം വിവിധയിടങ്ങളിലായി അനുഭവപ്പെട്ടിരുന്നു. എല്‍ നിനോ വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങളും സാമ്പത്തിക ബാധ്യതയും നികത്താനാവാത്തതാണ്.
എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2019 ലെ എല്‍ നിനോ അത്ര രൂക്ഷമായേക്കില്ല എന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ എല്‍ നിനോ കൂടുതല്‍ സമയം നീണ്ടു നില്‍ക്കുകയോ 2020 ലും ആവര്‍ത്തിക്കുകയോ ചെയ്താല്‍ കാലാവസ്ഥ വീണ്ടും വഷളാകും. അതേസമയം ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇപ്പോള്‍തന്നെ വര്‍ധിച്ചു നില്‍ക്കുന്ന ഭൂമിയുടെ താപനില കൂടുതല്‍ വര്‍ധിപ്പിക്കാന്‍ 2019 ലെ എല്‍ നിനോ പര്യാപ്തമാണ്.
അതേസമയം എല്‍ നിനോ രൂപപ്പെടുമ്പോള്‍ അത് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ താളം തെറ്റിക്കും. ഇന്ത്യയിലെ മണ്‍സൂണ്‍ കാറ്റിനെ വലിയ രീതിയില്‍ എല്‍ നിനോ സ്വാധീനിക്കുന്നതോടെ 20 മുതല്‍ 80 ശതമാനം വരെ മഴക്കുറവ് ഇന്ത്യയില്‍ പല സ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം.
ഇന്ത്യയില്‍ മഴക്കുറവും വരള്‍ച്ചയുമാണ് എല്‍ നിനോ സൃഷ്ടിക്കുന്നതെങ്കില്‍ തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും കനത്ത മഴയാണ് എല്‍ നിനോ സൃഷ്ടിക്കുക. വെള്ളപ്പൊക്കം മൂലമുള്ള നാശ്‌നഷ്ടങ്ങളാണ് ഈ മേഖലയിലുണ്ടാകുക. വടക്കേ അമേരിക്കയില്‍ ശക്തമായ കാറ്റിനും എല്‍ നിനോ കാരണമാകാറുണ്ട്. യൂറോപ്പിലെ പലയിടങ്ങളിലും താപനില ക്രമാതീതമായി ഉയരാനും എല്‍ നിനോ വഴിവയ്ക്കുന്നു. എല്‍ നിനോ മൂലം കടലിലെ താപനില വര്‍ധിക്കുന്നത് പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിനും ഭീഷണിയാകുന്നു. സമുദ്രത്തിലെ ജൈവവ്യവസ്ഥയുടെ നട്ടെല്ലാണ് പവിഴപ്പുറ്റുകള്‍ എന്നതിനാല്‍ ക്രമേണ പവിഴപ്പുറ്റുകളുടെ നാശം എല്ലാ സമുദ്ര ജീവികളേയും ബാധിക്കും
Discussion about this post