കടലിനടിയില്‍ നൂറടി ചുറ്റളവില്‍ ഒരു തടാകം ഇവിടെ എത്തിയാല്‍ മരണം നിശ്ചയം. ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ ആഴങ്ങളിലാണ് ‘ജക്കൂസി ഓഫ് ഡിസ്പെയര്‍’ അഥവാ വിഷാദം നിറഞ്ഞ നീരുറവ എന്നു പേരിട്ടു വിളിക്കുന്ന ആ തടാകം ഉള്ളത്.
ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാള്‍ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പ്. ആഴമാകട്ടെ 12 അടിയോളം വരും. ഭൗമോപരിതലത്തില്‍ നിന്ന് 3300 അടി താഴെയാണ് ഈ തടാകം. നൂറടി ചുറ്റളവില്‍ തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയാണിവിടെ. ഇതിലേക്കു ചെന്നുപെട്ടാല്‍ നിമിഷങ്ങള്‍ക്കകം മനുഷ്യന് മരിച്ചു വീഴും എന്നത് ഉറപ്പാണ്. മനുഷ്യന് മാത്രമല്ല ഏതു ജീവിയാണെങ്കിലും ഈ നിഗൂഢ തടാകത്തില്‍ പെട്ടുപോയാല്‍ പിന്നെ തിരിച്ചുവരില്ല. തടാകം നിറയെ അത്തരത്തില്‍ ചത്തുകിടക്കുന്ന ജീവികളുടെ മൃതദേഹങ്ങളാണ്.
98 ശതമാനം വരുന്ന അവിടത്തെ ജീവിവര്‍ഗങ്ങളും കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ്. ലവണാംശം കൂടിയതല്ല ഇവിടെ ജീവികളുടെ ശവപ്പറമ്പാക്കുന്നത്. മറിച്ച് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്താല്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയ്നും ഹൈഡ്രജന്‍ സള്‍ഫൈഡുമാണ് വില്ലന്മാര്. തടാകത്തിന്നടിയില്‍ നിന്ന് ഇവ സൃഷ്ടിക്കുന്ന കുമിളകള്‍ക്കൊപ്പം ഉപ്പും മുകളിലേക്കു പൊങ്ങി വരുന്നതു കാണാം.
വളരെ സാഹസികമായി പ്രത്യേകതരം റോബട്ടിക് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിച്ച് തടാകത്തിലേക്കിറക്കിയാണ് ഗവേഷകര്‍ ഈയിടത്തെപ്പറ്റി പഠനം നടത്തിയത്. ഫിലാഡല്‍ഫിയയിലെ ടെംപിള്‍ സര്‍വകലാശാലയിലെ ബയോളജി പ്രഫസര്‍ എറിക് കോര്‍ഡ്സിന്റെ പഠനമാണ് ‘വിഷാദം നിറഞ്ഞ നീരുറവ’യ്ക്കുള്ളിലെ നിഗൂഢതയുടെ രഹസ്യങ്ങള്‍ ലോകത്തിനു മുന്നിലെത്തിച്ചത്. ഓഷ്യനോഗ്രഫി ജേണലില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പഠനക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: ‘ആ തടാകത്തിന്റെ തീരത്തു നിന്ന് ക്യാമറയിലൂടെ നോക്കുമ്പോള്‍ മറ്റേതോ ലോകത്തെന്ന പോലെയാണ് തോന്നിപ്പോകുക…’
ബാക്ടീരിയ, ചെറിയ വിരകള്‍, കൊഞ്ച് തുടങ്ങിയവയാണ് തടാകത്തില്‍ നിലനില്‍ക്കുന്ന ഒരേയൊരു ജീവിവര്‍ഗം.
എന്നാല്‍ നേരത്തെ തന്നെ തടാകത്തെ കുറിച്ച് വിവരമുണ്ടായിട്ടും നിഗൂഢത തേടി ആരും പോയിട്ടില്ല. എന്നാല്‍ ഈ തടാകത്തെ കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ശാത്രജ്ഞര്‍ പറയുന്നു ഇതിന് വ്യക്തമായ കാരമണമുണ്ട്.
സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയില്‍ ദുഷ്കരവും വിഷമയവുമായ ചുറ്റുപാടുകളെ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ സൂത്രവിദ്യ കടലിന്നടിയിലെ തടാകത്തില്‍ ഒളിച്ചിരിപ്പുണ്ട്, അത് കണ്ടെത്തണം.
Discussion about this post